പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഡ്രാമ. ലോഹത്തിനു ശേഷം രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഡ്രാമയ്ക്കുണ്ട്. ഡ്രാമയെ ക്കുറിച്ചുളള അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ എന്ന പ്രൊഡ്യൂസറിനു മോഹന്‍ലാലിനോടുളള ആരാധനയെക്കുറിച്ച രഞ്ജിത്ത് പറഞ്ഞ ഒരു സംഭവമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മോഹന്‍ലാലിന്റെ പുതിയ സിനിമ ഡ്രാമ ഇറങ്ങുന്നതിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍. ലോഹത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ചിത്രക്കുറിച്ച് മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ആന്റണി പെരുമ്പാവൂരിനു മോഹന്‍ലാലിനോടുളള ആരാധന കാണിക്കുന്ന ഒരു സംഭവം രഞ്ജിത്ത് പറഞ്ഞത്. ദൃശ്യത്തിന്റെ ചിത്രീകരണസമയത്ത് തനിക്ക് വന്ന ആന്റണി പെരുമ്പാവൂരിന്റെ ഒരു ഫോണ്‍കോളിനെക്കുറിച്ചാണ് രഞ്ജിത്ത് പറയുന്നത്. ജിത്തുജോസഫിന്റെ സംവിധാനത്തില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാതാവായ ചിത്രമാണ് ദൃശ്യം.
'ദൃശ്യം എന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയില്‍ നടക്കുന്ന സമയം. ഞാന്‍ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. 'എന്താ ചേട്ടാ' എന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ എടുക്കുമ്പോഴേ അവന്റെ ശബ്ദത്തില്‍ വല്ലാത്തൊരു മാറ്റം എനിക്ക് ഫീല്‍ ചെയ്തു. ലൊക്കേഷനില്‍നിന്ന് ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്. 'എന്ത് പറ്റിയെടാ' എന്ന് ഞാന്‍ ചോദിച്ചു. 'ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്. അത് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല' എന്നുപറഞ്ഞ് കരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ആന്റണി എന്നോര്‍ക്കണം. പക്ഷേ അതിനേക്കാളുപരി അവന്‍ മോഹന്‍ലാലിന്റെ വലിയ ഫാനാണ്.' ഈ ആരാധന ജീത്തു ജോസഫിന് തോന്നിക്കഴിഞ്ഞാല്‍ ദൃശ്യം എന്ന സിനിമ ഉണ്ടാകില്ലെന്നും രഞ്ജിത്ത് പറയുന്നു.
പ്രൊഡ്യുസറിന് സൂപ്പര്‍സാറ്റാറിനോടുളള ആരാധനയുടെ കഥവൈറലായി കഴിഞ്ഞു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഡ്രാമ തീയേറ്ററുകളിലെത്തും.വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ഡ്രാമയുടെ നിര്‍മ്മാണം. കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.