Latest News

ഡാ ഞാന്‍ അനുവിനെ കൂട്ടി കൊണ്ട് വന്നു! അതായിരുന്നു എനിക്ക് ധര്‍മ്മജന്റെ വിവാഹം; അവന്റെ സന്തോഷങ്ങള്‍ എന്റേതും കൂടെ ആണ്; രമേശ് പിഷാരടി ധര്‍മ്മജന് ആശംസകളറിയിച്ച് കുറിച്ചത്

Malayalilife
 ഡാ ഞാന്‍ അനുവിനെ കൂട്ടി കൊണ്ട് വന്നു! അതായിരുന്നു എനിക്ക് ധര്‍മ്മജന്റെ വിവാഹം; അവന്റെ സന്തോഷങ്ങള്‍ എന്റേതും കൂടെ ആണ്; രമേശ് പിഷാരടി ധര്‍മ്മജന് ആശംസകളറിയിച്ച് കുറിച്ചത്

ടിവി സ്‌ക്രീനിലും സ്റ്റേജ് ഷോകളിലും പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ജോഡികളാണ് രമേഷ് പിഷാരടിയും ധര്‍മജന്‍ ബോള്‍ഗാട്ടിയും. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഏതുവേദിയിലെത്തിയാലും അവിടെ ചിരിമയമായിരിക്കും.കഴിഞ്ഞ ദിവസമാണ് ധര്‍മജനും ഭാര്യയും വീണ്ടും വിവാഹിതരായത്. മക്കളെ സാക്ഷിയാക്കി ധര്‍മജന്‍ ഭാര്യയ്ക്ക് താലി ചാര്‍ത്തുമ്പോള്‍ അതിന് പൂര്‍ണ പിന്തുണയുമായി രമേഷ് പിഷാരടിയും ഉണ്ടായിരുന്നു. 

ഇപ്പോഴിതാ സുഹൃത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പിഷാരടി പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഡാ ഞാന്‍ അനുവിനെ കൂട്ടി കൊണ്ട് വന്നു ' ഇങ്ങനെ ഒരു ഫോണ്‍ കാള്‍ അതായിരുന്നു എനിക്ക് ധര്‍മ്മജന്റെ വിവാഹം... കുറച്ചു കാലങ്ങള്‍ക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റര്‍ ചെയ്താലും മതിയായിരുന്നു എന്നാല്‍ മക്കളെ മുന്നില്‍ നിര്‍ത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തില്‍ 2 ഫോട്ടോ. ഗംഭീരമായി...അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്...
അവന്റെ സന്തോഷങ്ങള്‍ എന്റേതും കൂടെ ആണ് ', പിഷാരടി കുറിച്ചു.

വിവാഹം നേരത്തേ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് ധര്‍മജന്‍ വീണ്ടും നിയമപ്രകാരം ചടങ്ങായി നടത്തിയത്. മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് താരം വിവാഹശേഷം പ്രതികരിച്ചിരുന്നു.

Ramesh pisharody note on dharmmajan wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES