എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയും നര്‍ത്തകിയുമാണ് രാഖി സാവന്ത്. താരത്തിന്റെ പ്രണയങ്ങളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. അടുത്തിടെയാണ് നടി വിവാഹമോചിതയായത്.റിതേഷ് സിങ്ങുമായുള്ള വിവാഹ ബന്ധമാണ് താരം അവസാനിപ്പിച്ചത്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു... ഇപ്പോളിതാ തന്റെ പുതിയ കാമുകനെ പരിചയപ്പെടുത്തിയിരുക്കുകയാണ് ഡാന്‍സറും അവതാരികയും കൂടിയായ രാഖി.
എന്റെ പ്രണയം, എന്റെ ജീവിതം' എന്ന കുറിപ്പോടെ കാമുകനുമൊത്തുള്ള വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. മൈസൂര്‍ സ്വദേശിയായ ആദില്‍ ഖാന്‍ ദുറാനിയാണ് രാഖിയുടെ പുതിയ കാമുകന്‍. ഒരു പുരസ്‌കാര ദാന ചടങ്ങിനിടെയാണ് ആദിലിനെ താരം പരിചയപ്പെടുത്തിയത്.
കാമുകനെ രാഖി വീഡിയോ കോള്‍ ചെയ്യുകയും ഫോണിലൂടെ അദ്ദേഹത്തെ ചുംബിക്കുകയും ചെയ്തു. 43 വയസുകാരിയായ രാഖിയേക്കാള്‍ ആറു വയസ് കുറവാണ് പുതിയ കാമുകനായ ആദിലിന്. റിതേഷുമായി പിരിഞ്ഞതിന് പിന്നാലെ തന്നെ വിഷാദരോഗം ബാധിച്ചുവെന്ന് താരം പറഞ്ഞു. ആദിലിനെ ദൈവം കൊണ്ടുതന്നതാണെന്നും തനിക്ക് ബി.എം.ഡബ്ല്യു കാര്‍ സമ്മാനമായി നല്‍കിയിട്ടുണ്ടെന്നും നടി പറഞ്ഞു.
പരിചയപ്പെട്ട് ഒരു മാസത്തിനുള്ളില്‍ ആദില്‍ എന്നെ പ്രൊപ്പോസ് ചെയ്തു. എനിക്ക് ആദിലിനേക്കാള്‍ ആറു വയസ് കൂടുതലുണ്ട്. എനിക്ക് പ്രണയത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും ആദിലിന് പ്രശ്നമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബം എന്നെ അംഗീകരിക്കുമോ എന്ന് പേടിയുണ്ട്.
എന്റെ വസ്ത്രധാരണ രീതിയൊന്നും അവര്‍ക്ക് ഇഷ്ടമല്ല. ആദിലിന്റെ കുടുംബത്തിന്റെ ഇഷ്ടത്തിനനുസരിച്ച് മാറാന്‍ തയ്യാറാണ്. പക്ഷേ എന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ല. ഇവര്‍ എന്നെ അംഗീകരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ' - രാഖി പറഞ്ഞു.