അനുരാഗകരിക്കിന്‍ വെളളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് രജീഷ വിജയന്‍. ചിത്രത്തിലെ അഭിനയത്തിന് താരത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരവും ലഭിച്ചിരുന്നു. ചിത്രത്തിലെ എലിസബത്ത് എന്ന എലി ആയി തന്നെയാണ് രജീഷയെ ഇന്നും പ്രേക്ഷകര്‍ കാണുന്നത്. ചുരുക്കംസിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും തിരഞ്ഞെടുത്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായ താരം ഒരിടവേളയ്ക്കു ശേഷം ജൂണ്‍ എന്ന ചിത്രത്തിലൂടെയാണ് വീണ്ടുമെത്തിയത്. . ജൂണ്‍ എന്ന ചിത്രത്തിലൂടെ സിനിമയോട് തനിക്കുള്ള കടപ്പാട് എത്രത്തോളമാണെന്ന് നടി ബോധ്യപ്പെടുത്തുകയും ചെയ്തു. ജൂണിന് ശേഷം കരിയറില്‍ മാത്രമല്ല, ജീവിതത്തിലും രജനിഷയ്ക്ക് ഒരുപാട് മാറ്റങ്ങളുണ്ടായി.
അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍ എന്ന ചിത്രത്തിന് വേണ്ടി രജിഷ തന്റെ നീണ്ട മുടി വെട്ടിക്കുറച്ചിരുന്നു. കഥാപാത്രത്തിന്റെ പല ജീവിത ഘട്ടങ്ങള്‍ കാണിക്കേണ്ടത് കൊണ്ട് ശരീരഭാരവും നടി കുറച്ചിരുന്നു. താരം എക്‌സര്‍സൈസ് ചെയ്ത് ഭാരം കുറയ്ക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു. തന്റെ ഏറെ പ്രിയപ്പെട്ട മുടി മുറിച്ചപ്പോള്‍ രജീഷ കരഞ്ഞതും ആരാധകര്‍ കണ്ടു. ജൂണ്‍ എന്ന ചിത്രത്തിനു വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായിരുന്നു രജീഷ. ഇപ്പോള്‍ ആ ലുക്ക് മെയിന്റയിന്‍ ചെയ്യുകയാണ് താരം.
ഈ ചിത്രങ്ങള്‍ രജിഷയുടെ മാറ്റത്തിന് തെളിവാണ്. മുടി പോയപ്പോള്‍ തന്നെ രജിഷയ്ക്ക് ഒരു വെസ്റ്റേണ്‍ ലുക്ക് വന്നു. അതിനൊത്ത ശരീരം കൂടെയായപ്പോള്‍ പ്രായം നന്നായി കുറഞ്ഞത് പോലെ തോന്നുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ജൂണ്‍ എന്ന ചിത്രത്തില്‍ ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ 16 വയസ്സ് മുതല്‍ 26 വയസ്സ് വരെയുള്ള ജീവിതമാണ് പറയുന്നത്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിനും വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് രജിഷ തടി കുറച്ചതും മുടി മുറിച്ചതും. എന്നാല്‍ മുടി മുറിച്ചതോടെ താരം കുറച്ചു കൂടി സുന്ദരി ആയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. രജീഷയുടെ പുതിയ ലുക്കിലുളള ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ് രജിഷ വിജയന്‍. . ഫൈനല്‍സ് ആണ് രജിഷ ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന ചിത്രം