ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലും സീരിയലിലും നിറഞ്ഞു നിന്ന നടിയാണ് ശാലുമേനോന്‍. മികച്ച നര്‍ത്തകി കൂടിയായ ശാലുമേനോന്‍ കലാരംഗത്ത് സജീവമാണ്. സോളാര്‍ രംഗത്തെ വിവാദങ്ങളിലും ഇടക്കാലത്ത് നടി നിറഞ്ഞു. എന്നാല്‍ വിവാദങ്ങള്‍ക്കൊക്കെ വിട നല്‍കി കല്യാണം കഴിച്ച നടി വീണ്ടും സീരിയല്‍ രംഗത്ത് ഇപ്പോള്‍ സജീവമാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. മുപ്പത്തിയഞ്ച് വയസ്സാണ് ശാലുമേനോന്റെ പ്രായം. നൃത്തത്തിലും അഭിയത്തിലും സജീവമായ താരത്തിന് എന്നാല്‍ കാണുമ്പോള്‍ പ്രായം അധികം തോന്നിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 2016-ലാണ് ശാലുമേനോന്‍ വിവാഹിതനായത്. നടനായ സജിയാണ് ശാലുവിന്റെ ഭര്‍ത്താവ്.
വിവാഹശേഷം താരം അഭിനയ രംഗത്ത് സജീവം അല്ലായിരുന്നു. എന്നാല്‍ പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കറുത്തമുത്ത് സീരിയലിലൂടെയാണ് താരം മടങ്ങി വന്നത്. ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ താരത്തിന്റെ മാറ്റം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ സീരിയലില്‍ അധിക ഭാഗങ്ങളിലൊന്നും താരം വന്നിരുന്നില്ല. പിന്നീട് കോമഡി സ്റ്റാര്‍സിന്റെ വേദിയിലും ശാലു എത്തിയിരുന്നു. വണ്ണമൊക്കെക്കുറച്ച് സുന്ദരി ആയിട്ടാണ് താരം എത്തിയത്. ഇപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് ശാലു മേനോന്‍ അഭിനയിക്കുന്നത്. സീരിയലില്‍ നായകന്റെ ആന്റിയായി എത്തുന്ന താരത്തിന്റെ യഥാര്‍ത്ഥ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.