മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ്ങില്‍ പങ്കെടുക്കുന്നതിനായി സൂപ്പര്‍ താരങ്ങള്‍ എത്തിയത് വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും കുടുംബവവും പരിപാടിയില്‍ പങ്കെടുക്കാനെത്തിയതിന്റെ വീഡിയോയും പുറത്ത് വരുന്നുണ്ട്.
.ഭാര്യ ലത രജനികാന്തിനും മകള്‍ ശ്രുതിക്കുമൊപ്പമാണ് താരം പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. എന്നാല്‍ അതിനിടയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.ജംനഗറില്‍ എത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട രജനികാന്തും കുടുംബവും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആരംഭിച്ചു. ഇതിനിടയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയോട് താരം മാറി നില്ക്കാന് ആവശ്യപ്പെടുന്നതിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ലഗേജുമായി വന്ന സ്ത്രീ ഉടന്‍ മാറുന്നതും ശേഷം താരവും കുടുംബവും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരത്തെ വിമര്‍ശിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'കണ്ടക്ടറായി ജീവിതം ആരംഭിച്ച വ്യക്തി ഇപ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഒരു വിലയും നല്‍കുന്നില്ല', 'പാവപെട്ട സ്ത്രീയോടുള്ള സൂപ്പര്‍താരത്തിന്റെ പെരുമാറ്റം നോക്കൂ' എന്നിങ്ങനെ പോകുന്നു സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങള്‍. താരത്തെ അനുകൂലിച്ചും ആരാധകര്‍ പ്രതികരിക്കുന്നുണ്ട്. അത് അവരുടെ കുടുംബ ചിത്രമായിരുന്നു എന്നും, അതിനാലാണ് സ്ത്രീയോട് മാറി നില്ക്കാന് ആവശ്യപ്പെട്ടത് എന്നും ആരാധകര്‍ പറയുന്നു.
Cheapest behaviour from #Rajinikanth!pic.twitter.com/uw0opzNdsZ
— Kolly Censor (@KollyCensor) March 3, 2024