Latest News

ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ആ സിനിമയെക്കുറിച്ച് ജനങ്ങള്‍ സംസാരിക്കുന്നു; പഞ്ചാബി ഹൗസിലെ രമണനും മുതലാളിയും ഇന്നും ചര്‍ച്ച വിഷയമാകുന്നതെങ്ങനെ.??

Malayalilife
 ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും  ആ സിനിമയെക്കുറിച്ച്  ജനങ്ങള്‍ സംസാരിക്കുന്നു;   പഞ്ചാബി ഹൗസിലെ രമണനും മുതലാളിയും ഇന്നും ചര്‍ച്ച വിഷയമാകുന്നതെങ്ങനെ.??

സിനിമ പുറത്തിറങ്ങി ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ജനങ്ങള്‍ ആ ചിത്രത്തെ കുറിച്ച് സംസാരിക്കുക എന്നത് വളരെ അത്ഭുതമാണ്. വളരെ വിരളമായി മാത്രമേ ഇത്തരത്തില്‍ സംഭവിക്കുകയുളളൂ. 1998 പുറത്തിറങ്ങിയ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രമാണ് പഞ്ചാബി ഹൗസ്. ദിലീപ് , ഹരിശ്രീ അശേകന്‍, കൊച്ചിന്‍ ഹനീഫ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി പ്രേക്ഷകരെ കുടുകുട ചിരിപ്പിച്ച ചിത്രമായിരുന്നു ഇത്. ഇന്നും പഞ്ചാബി ഹൗസിലെ ഉണ്ണിയേയും, രമണനയേയും മുതലാളിയോയും ജനങ്ങളാരും മറന്നിട്ടില്ല. പഞ്ചാബി ഹൗസിന്റെ വിജയത്തിനു പിന്നില്‍ റാഫി മെക്കാര്‍ട്ടിന്‍ എന്നിവരുടെ പരിശ്രമം വളരം വലുതാണ്.  ചിത്രത്തിലെ പല തകര്‍പ്പന്‍ ഡയലോഗുകളും ഓണ്‍ ദ സ്‌പോര്‍ട്ട് പിറന്നു വീണതായിരുന്നു. ചില സംഭാഷണങ്ങള്‍ക്ക് പിന്നില്‍ നിരവധി രസകരമായ സംഭവങ്ങളമുണ്ട്. പഞ്ചാബി ഹൗസിലെ കാണക്കഥകളെ കുറിച്ച് സംവിധായകനും തിരക്കഥകൃത്തുമായ റാഫി തുറന്നു പറഞ്ഞിരിക്കുകയാണിപ്പോള്‍ 


പഞ്ചാബി ഹൗസിന്റെ ആദ്യഭാഗത്തുളളവരെ വീണ്ടും ഒന്നു കൂടി വിളിച്ച് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കണമെന്നായിരുന്നു കരുതിയത്. ഹനീഫ് ഇക്കയും, മനച്ചാന്‍ വര്‍ഗീസും നമ്മളോടൊപ്പമില്ല. എന്നാല്‍ ഉള്ളവരെ വച്ച് രണ്ടാം ഭാഗം ചെയ്യാമെന്നായിരുന്നു വിചാരിച്ചത്. എന്നാല്‍ ഓരേ കാര്യങ്ങള്‍ കൊണ്ട് നടന്നില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്ത രീതിയില്‍ ഒരു ഹിന്ദി സിനിമ വന്നിരുന്നു. അതു കൊണ്ടാ പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം തല്‍ക്കാലം ഉണ്ടാകില്ല. എന്നാല്‍ സംഭവിച്ചുകൂടായ്മയില്ലെന്നും റാഫി പറഞ്ഞു.പഞ്ചാബി ഹൗസില്‍ ഉണ്ണി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. കടക്കെണിയില്‍ അകപ്പെട്ട് ഉണ്ണി കടലില്‍ച്ചാടി ആത്മഹത്യ ചെയ്യുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. കടലില്‍ നിന്ന് ഉണ്ണിയെ രമണനു കിട്ടന്നതോടെയാണ് മാലപ്പടകത്തിന് തിരി കൊളുത്തിയതു പോലെയുള്ള കോമഡി നമ്പറുകള്‍ പിറവി എടുക്കുന്നത്. ദിലീപ് മൂഖനായി എത്തുന്ന ആ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ജബാ ജബാ എന്നുള്ളത് ആളുകള്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്നും ജനങ്ങള്‍ ഇതു ഉപയോഗിക്കുന്നുണ്ട്

മൂകനായ കഥാപാത്രത്തിനായി ദിലീപ് കുറെ ശബ്ദങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതില്‍ ഏറ്റവും ഹിറ്റായത് ജബാ ജബാ എന്നുള്ളതായിരുന്നുവെന്നും റാഫി പറഞ്ഞു. പഞ്ചാബി ഹൗസിന്റെ ഹിന്ദി പതിപ്പില്‍ ഉണ്ണിയായി എത്തിയത് ഷാഹിദ് കപൂറായിരുന്നു. ഷാഹിദിനു വേണ്ടി മൂകനായി ഡബ് ചെയ്യാന്‍ ദിലീപിനെ തന്നെ വിളിക്കേണ്ടി വന്നു. അതൊക്കെ ദിലീപിനെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. വേറെ ആരേയും ഇതൊന്നും പറഞ്ഞ് പഠിപ്പിക്കാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാര്‍ദ്ദന്‍ ദിലീപിനും ഹരിശ്രീ അശോകനും പണി കൊടുക്കുന്ന ഒരു സീനുണ്ട്. ഒരുപണി തീരുമ്പോള്‍ അശോകന് വീണ്ടും പണി കൊടുക്കുന്നതും അത് കണ്ട് ദിലീപ് ചിരിക്കുന്നു. ആ ചിരിയെ തുമ്മലാക്കി മാറ്റുക എന്നതു മാത്രമായിരുന്നു തിരക്കഥയില്‍. എന്നാല്‍ ആ സീന്‍ എടുത്ത സമയത്ത് എന്തോ കുറവ് തോന്നിയിരുന്നു. ആ ഭാഗത്ത് രമണന് ഒരു ഡയലോഗ് വേണമെന്ന് തോന്നി. തീരുമ്പോള്‍ തീരുമ്പോള്‍ പണി തരാന്‍ ഞാനെന്താ കുപ്പിയില്‍ നിന്ന് വന്ന ഭൂതമാണോ എന്ന ഡയലോഗ് ജനിക്കുന്നത് ആ സ്‌പോര്‍ട്ടിലാണ്. ആ സൂപ്പര്‍ ഹിറ്റ് ഡയലോഗ് നിര്‍ദ്ദേശിച്ചത് ദിലീപായിരുന്നു.

Read more topics: # Rafi Mecartin,# Dileep,# Punjabi House
Rafi Mecartin,Dileep,Punjabi House

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES