Latest News

പേര് മാറ്റിയിട്ടും ഗ്ലാമറസായിട്ടും രാശിയില്ലാതെ പോയി റായ് ലക്ഷമി...! ഇനി വ്യത്യസ്ത സിനിമകള്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലെന്ന് നടി

Malayalilife
പേര് മാറ്റിയിട്ടും ഗ്ലാമറസായിട്ടും രാശിയില്ലാതെ പോയി  റായ് ലക്ഷമി...! ഇനി വ്യത്യസ്ത സിനിമകള്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലെന്ന് നടി

മലയാളസിനിമാ രംഗത്ത് എത്തുന്നതിന് മുമ്പ് തന്നെ പരസ്യചിത്രങ്ങളിലൂടെ സുപരിചിതമായ മുഖമായിരുന്നു ലക്ഷ്മി റായിയുടേത്. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന താരം ഇപ്പോള്‍ സിനിമാമേഖലയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. സിനിമയ്ക്ക് വേണ്ടി സ്വന്തം പേര് വരെ മാറ്റിയ നടിമാരില്‍ ഒരാളാണ് റായ് ലക്ഷമി. 

എന്നാലിപ്പോള്‍ പേര് മാറ്റിയിട്ടും എത്ര ഗ്ലാമറസ് ആയിട്ടും സിനിമയില്‍ രാശിയില്ലാതെ പോയിരിക്കുകയാണ് നടി റായ് ലക്ഷ്മി. തന്റെകഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എത്ര ഗ്ലാമറാകാനും റായ് തയ്യാറാണ്. ജൂലി 2 എന്ന ചിത്രത്തില്‍ അത് പ്രേക്ഷകര്‍ കാണുകയും ചെയ്തു.

എന്നാല്‍ ഒരേ തരം സിനിമകള്‍ ചെയ്തു മടുത്തു എന്നാണ് റായ് ലക്ഷ്മി ഇപ്പോള്‍ പറയുന്നത്. അതിനാല്‍ ഇനി വ്യത്യസ്ത സിനിമകള്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് നടി. റായ് ലക്ഷ്മിയുടെ അടുത്ത ചിത്രം 'മിരുക'യാണ്. കേന്ദ്ര നായക വേഷത്തില്‍ ശ്രീകാന്ത് എത്തുന്നുണ്ടെങ്കിലും റായ് ലക്ഷ്മിയും ശ്രീകാന്തും ജോഡികളല്ല. ഇത് നായികയും നായകനുമുള്ള ചിത്രമല്ല എന്നാണ് റായ് ലക്ഷ്മി പറയുന്നത്.

ഒരു വിധവയുടെ വേഷമാണ് എനിക്ക് ചിത്രത്തില്‍. ഒരു മകളുണ്ട്. വളരെ പക്വതയുള്ള കഥാപാത്രമാണ് അതെന്നും താരം പറയുന്നു. മിരുക ത്രില്ലറാണ്. ഇനി വരാനിരിക്കുന്ന നീയ 2 ഒരു പാമ്ബ് ചിത്രമാണ്. സിന്‍ട്രല എന്ന സിനിമ ഹൊറര്‍ ത്രില്ലറാണ് എന്നും റായ് ലക്ഷ്മി പറയുന്നു.

Read more topics: # Raai Laxmi,# south indain actress,# talk
Raai Laxmi,south indain actress,talk

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES