തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരം സായ് ധന്‍സികയ്ക്ക് ഷൂട്ടിംങ്ങിനിടെ പരിക്കേറ്റു. യോഗി ദാ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരുക്കേറ്റത്.നായികാ പ്രാധാന്യമുള്ള ചിത്രമാണ് യോഗി ദാ. സിനിമയിലെ സ്റ്റണ്ട് രംഗത്തിന്റെ ചിത്രീകരണത്തിനിടെ സായ് ധന്‍സികയുടെ കണ്ണിന് പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സായ് ധന്‍സികയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
കബാലിയില്‍ രജനികാന്തിന്റെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി നേടിയ നടി സായ് ധന്‍സികയ്ക്കാന് പരിക്കേറ്റത്. കബാലിയിലെ കഥാപാത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ളതാണ് ആണ് യോഗി ദായിലെ കഥാപാത്രം. നിരവധി സ്റ്റണ്ട് രംഗങ്ങളും ചിത്രത്തിലുണ്ട്.