Latest News

നടന്മാരുമായി അടുത്തിടപെടുന്നത് മുസ്തഫയ്ക്ക് ഇഷ്ടമില്ല; സിനിമയില്‍ അഭിനയിക്കുമെങ്കിലും ചുംബനരംഗങ്ങളില്‍ അഭിനയിക്കാനില്ല; വിവാഹശേഷമുള്ള പ്രിയാമണിയുടെ പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

Malayalilife
നടന്മാരുമായി അടുത്തിടപെടുന്നത് മുസ്തഫയ്ക്ക് ഇഷ്ടമില്ല; സിനിമയില്‍ അഭിനയിക്കുമെങ്കിലും ചുംബനരംഗങ്ങളില്‍ അഭിനയിക്കാനില്ല; വിവാഹശേഷമുള്ള പ്രിയാമണിയുടെ പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

പ്രിയാമണിയുടെ മുഖം ഇപ്പോള്‍ മലയാളത്തിന്റെ തിരശ്ശീലയില്‍ ഏറെ കാണാനില്ല. വിവാഹശേഷം ഭര്‍ത്താവ് മുസ്തഫയ്ക്കൊപ്പം ജീവിതം ആസ്വദിച്ച് കഴിയുകയാണ് നടി ബാംഗ്ലൂരുവില്‍. മലയാളത്തില്‍ സജീവമല്ലെങ്കിലും അന്യഭാഷ ചിത്രങ്ങളില്‍ നടി തിരക്കിലാണ്. എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ ചില തീരുമാനങ്ങള്‍ നടി കൈക്കൊണ്ടിട്ടുണ്ട്. ചുംബനരംഗങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന തീരുമാനമാണ് അതില്‍ ഒന്ന്. ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കും നായകന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും പ്രിയാമണി പറയുന്നു. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയെന്നും അഭിനയിക്കണം വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താല്‍പര്യമില്ല. അത് സ്വാഭാവികമല്ലേയെന്നും പ്രിയാമണി പറയുന്നു.

പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചുവെന്നും, എന്നാല്‍ അവര്‍ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ് ഫ്രണ്ട്‌സ് അങ്ങിനെയല്ലെന്നാണ് അവരൊക്കെ പറയുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്റെ ഭര്‍ത്താവ് അങ്ങിനെയല്ലെന്നും നടി പറയുന്നു. ഡബ്ബ് ചെയ്ത ദക്ഷിണേന്ത്യന്‍ സിനിമകള്‍ അവര്‍ക്കെല്ലാം ഇഷ്ടമാണ്. പ്രത്യേകിച്ചും മുസ്തഫയുടെ അച്ഛന്. വിവാഹശേഷം നീ അഭിനയിക്കണം വീട്ടിലിരിക്കരുത് എന്നാണ് മുസ്തഫ എന്നോട് പറഞ്ഞത്. സിനിമയോടുള്ള എന്റെ പാഷന്‍ മുസ്തഫയ്ക്ക് അറിയാം. ആ പ്രോത്സാഹനം വലിയ ഭാഗ്യമായി കരുതുന്നു.ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ് പ്രിയാമണിയും ബിസിനസ്സുകാരനായ മുസ്തഫ രാജും.

Read more topics: # Priyamani,# Mustafa Raj,#
Priyamani,Mustafa Raj,Personal Life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES