ഒറ്റ കണ്ണിറുക്കല്‍ സീനിലൂടെ ഹിറ്റായി മാറിയ താരമാണ് നടി പ്രിയ വാര്യര്‍. ദേശീയ മാധ്യമങ്ങള്‍ വരെ പ്രിയയുടെ കണ്ണിറുക്കല്‍ ഗാനം വാര്‍ത്തയാക്കിയുന്നു. എന്നാല്‍ പ്രശംസിച്ച സമൂഹം തന്നെ തിരസ്‌കരിച്ച സമീപനമാണ് പ്രിയാ വാര്യയരുടെ കാര്യത്തില്‍ പിന്നീടുണ്ടായത്. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പ്രിയാ വാര്യര്‍. തന്നെ ഹിറ്റാക്കിയ ആളുകള്‍ തന്നെ ഇപ്പോള്‍ വലിച്ചുകീറാന്‍ നോക്കുകയാണെന്നും തന്നെ പരിഹസിച്ചുകൊണ്ടുള്ള പല ട്രോളുകളും വേദനിപ്പിച്ചെന്നും പ്രിയാ വാര്യര്‍ തുറന്നു പറയുന്നു. അഭിനേത്രി എന്ന നിലയില്‍ കഴിവ് തെളിയിക്കാനുള്ള അവസരം പോലും നല്‍കാതെയാണ് ട്രോളന്മാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകള്‍ തന്നെ ഇപ്പോള്‍ രംഗത്ത് വന്നത് സങ്കടം ഉണ്ടാക്കുന്നു. നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്ന 'കൂടെ' സിനിമ ഇറങ്ങിയപ്പോള്‍ ട്രോളന്മാരും അത് ആഘോഷമാക്കുകയായിരുന്നു അതിനവര്‍ എന്നെ ഇരയാക്കുന്നത് എന്തിനാണെന്നാണ് മനസിലാകാത്തത്. നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയാ വാര്യരെ ഒക്കെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്, ആരൊക്കെ പുരികം പൊന്തിച്ചാലും ഈ കണ്ണുകളുടെ ഭംഗിയില്ല' എന്നൊക്കെ പറഞ്ഞു കളിയാക്കുകയാണ് ഞാന്‍ എന്ത് തെറ്റ് ചെയ്തതെന്നാണ് പ്രിയ വാര്യര്‍ ഇപ്പോള്‍ ചോദിക്കുന്നത്.
ഒരു നടിയെന്ന നിലയില്‍ എന്തെങ്കിലും പ്രൂവ് ചെയ്യാനുള്ള അവസരം പോലും എനിക്ക് കിട്ടിയിട്ടില്ല. നന്നായി അഭിനയിക്കാന്‍ അറിയുമോയെന്നൊക്കെ കണ്ട് അഭിപ്രായം പറയേണ്ട ആളുകള്‍ ഒരു കാര്യവുമില്ലാതെ എന്നെ കുറ്റപ്പെടുത്തുന്നു. വേറൊരു നടിയെ സന്തോഷിപ്പിക്കാനായി എന്നെ ട്രോള്‍ ചെയ്യുന്നത് ശരിയാണോ? ഇങ്ങനെയൊക്കെ ചെയ്യുന്നതിന് മുന്‍പ് സിനിമയിറങ്ങി എന്റെ അഭിനയം നല്ലതാണോ മോശമാണോ എന്നൊക്കെ മനസിലാകും വരെ കാത്തിരുന്നു കൂടെ?', താന്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം വലിയ നഷ്ടമാണെന്ന് പറഞ്ഞായിരുന്നു പിന്നീട് പ്രചരണം നടത്തിയത്. ചാനല്‍ വര്‍ത്തകളിലൊക്കെ ഒരു കോടി ചെലവില്‍ ചെയ്ത പ്രിയ വാര്യരുടെ പരസ്യം മഞ്ചിന് നഷ്ടമുണ്ടാക്കിയെന്നും പരസ്യം പിന്‍വലിച്ചെന്നുമൊക്കെ ആരോപണമുണ്ടായി. സീസണ്‍ അവസാനിച്ചപ്പോള്‍ പരസ്യവും കുറച്ചു എന്നതായിരുന്നു സത്യം മഞ്ചിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കേറ്റവും ലാഭമുണ്ടാക്കിയ പരസ്യമാണതെന്നാണ തനിക്ക് അറിയാന്‍ കഴിഞ്ഞത്.
രാഹുല്‍ ഗാന്ധി വിങ്ക് ചെയ്തത് എന്നെ കോപ്പിയടിച്ചാണെന്നും പറഞ്ഞായിരുന്നു അടുത്ത ആരോപണം. കോളേജില്‍ നിന്നും വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ ചാനലുകാര്‍ വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. അദ്ദേഹം വിങ്ക് ചെയ്തതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ കുറച്ചു കൂടി അതിശയോക്തി കലര്‍ന്ന മറുപടി വേണമെന്നായി ചാനലുകാരുടെ ആവശ്യം അതാണ് എന്റെ സിഗ്നേച്ചര്‍ സിംബലായ കണ്ണിറുക്കല്‍ ചെയ്തതില്‍ സന്തോഷമുണ്ടെന്ന് താന്‍ പറഞ്ഞത്, പക്ഷെ അദ്ദേഹം തന്റെ സിംബല്‍ കോപ്പിയടിച്ചെന്ന് താന്‍ പറഞ്ഞതായാണ് വാര്‍ത്തയും ട്രോളും വന്നത്. ഈ വിവാദങ്ങളൊക്കെ വെറുതെ ഉണ്ടാക്കുകയാണ് ഒരാള്‍ പെട്ടെന്ന് നന്നാകുന്നത് ഇഷ്ടമില്ലാത്ത കുറച്ചു ആളുകളാണ് ഇതിന് പിന്നിലെന്നാണ് എനിക്ക് തോന്നുന്നത്' പ്രിയ വ്യക്തമാക്കി.