സണ്ണി ലിയോണിനെയും പ്രിയങ്ക ചോപ്രയെയും പിന്നിലാക്കി പ്രിയ പി വാര്യര്‍....! ഗൂഗിള്‍ ഇന്ത്യയില്‍ 2018 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് കണ്ണിറുക്കി പ്രേക്ഷകരുടെ മനസില്‍ കയറിയ തൃശ്ശൂര്‍ക്കാരിയെ

Malayalilife
സണ്ണി ലിയോണിനെയും പ്രിയങ്ക ചോപ്രയെയും പിന്നിലാക്കി പ്രിയ പി വാര്യര്‍....! ഗൂഗിള്‍ ഇന്ത്യയില്‍ 2018 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് കണ്ണിറുക്കി പ്രേക്ഷകരുടെ മനസില്‍ കയറിയ തൃശ്ശൂര്‍ക്കാരിയെ

ഒമര്‍ ലുലു സംവിധാത്തില്‍ വാലന്റൈന്‍സ് ഡെയില്‍ പുറത്തിറങ്ങാനിരുക്കുന്ന ചിത്രമാണ് ഒരു അഡാര്‍ ലൗ. ഒരൊറ്റ ഗാനം കൊണ്ടാണ് ഈ ചിത്രം ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. മാണിക്യ മലരായ പൂവി...എന്ന് തുടങ്ങുന്ന ഗാനവും ഒറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടിയാണ് പ്രിയ പി വാര്യര്‍. തന്റെ ആദ്യ ചിത്രത്തിലെ ഗാനത്തിലെ തന്നെ ലോകറെക്കോഡ് കൂടെയാണ് പ്രിയ പ്രശസ്തയായത്.

പ്രിയയുടെ ഒറ്റ കണ്ണു ചിമ്മലും അഭിനയവും കാണാന്‍ പ്രേക്ഷകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ, മറ്റൊരു റെക്കോര്‍ഡ് കൂടി പ്രിയയ്ക്ക് ലഭിച്ചിരിക്കുകയാണ്.ഈ വര്‍ഷം ഗൂഗിള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യക്തിയാണ് പ്രിയ. കല്ല്യാണം കൊണ്ട് ബോളിവുഡിനും ഹോളിവുഡിനും ആഘോഷമാക്കിയ പ്രിയങ്ക ചോപ്രയേയും നിക് ജൊനാസിനേയുമാണ് ഇതോടെ പ്രിയ പിന്നിലാക്കിയിരിക്കുന്നത്.

ലിസ്റ്റില്‍ നികാണ് രണ്ടാംസ്ഥാനത്ത്. പ്രിയങ്കയെ വിവാഹം ചെയ്തതോടെയാണ് നികിനെ ആളുകള്‍ തിരഞ്ഞത്. നിക്കിന്റെ ഭാര്യ പ്രിയങ്കയ്ക്ക് പക്ഷേ, സെര്‍ച്ചില്‍ നാലാമതെത്താനേ കഴിഞ്ഞുള്ളൂ. ബോളിവുഡിന്റെ സ്വന്തം മസില്‍ മാന് ഏഴാം സ്ഥാനമാണ് ലഭിച്ചത്. സോനം കപൂറിനെ വിവാഹം കഴിച്ച ആനന്ദ് അഹൂജ, സാറ അലി ഖാന്‍, സല്‍മാന്‍ ഖാന്‍, മേഘന്‍ മെര്‍ക്കല്‍, ഗായകന്‍ അനൂപ് ജലോട്ട, ബോണി കപൂര്‍ എന്നിവരാണ് അഞ്ച് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

most googled,personality,Priya Prakash Varrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES