Latest News

ലൂസിഫര്‍ 200 കോടി ക്ലബ്ബില്‍ കയറിയതിന് പൃഥിരാജ് സുപ്രിയയ്ക്ക് നല്‍കിയ സമ്മാനം..! ഒന്നിച്ചെത്തി റേഞ്ച് റോവര്‍ വാങ്ങി പൃഥിരാജും സുപ്രിയയും

Malayalilife
 ലൂസിഫര്‍ 200 കോടി ക്ലബ്ബില്‍  കയറിയതിന് പൃഥിരാജ് സുപ്രിയയ്ക്ക് നല്‍കിയ സമ്മാനം..! ഒന്നിച്ചെത്തി റേഞ്ച് റോവര്‍ വാങ്ങി പൃഥിരാജും സുപ്രിയയും

 

കേരളത്തിന്റെ പ്രിയ നടനാണ് പൃഥിരാജ്. ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ സംവിധാന നിരയിലും സ്വന്തം ഇരിപ്പിടം നേടിയ താരം സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനിയും ആരംഭിച്ചിരുന്നു. എന്തിനും ഏതിനും പൃഥിരാജിന് തുണയായി കൂടെയുള്ളത് ഭാര്യ സുപ്രിയയാണ്. മലയാള സിനിമയിലെ തന്നെ മാതൃതാ ദമ്പതികളാണ് ഇരുവരും. ഇത്രയധികം പിന്തുണ ഭര്‍ത്താവിന് നല്‍കുന്ന മറ്റൊരു താരപനി ഇല്ലെന്ന് തന്നെ പറയാം. പൃഥിരാജും മല്ലിക സുകുമാരനും ഉള്‍പെടെയുള്ളവര്‍ പലവട്ടം പൃഥിരാജിന്റെ പിന്‍ബലം മല്ലികയാണെന്ന് വ്യക്മാക്കിയിരുന്നു. ഇപ്പോള്‍ തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണക്കാരിയായ സുപ്രിയക്ക് വേണ്ടി പൃഥിരാജ് നല്‍കിയ സമ്മാനമാണ് ആരാധകര്‍ ഏറ്റെടുത്തത്. റേഞ്ച് റോവര്‍ നിരയിലെ ആഡംബര വാഹനമാണ് പ്രിയതമയ്ക്കായി പൃഥിരാജ് വാങ്ങിയത്. 

കഴിഞ്ഞ വര്‍ഷം ആദ്യമാണ് പൃഥിരാജ് ലംബോര്‍ഗിനി വാങ്ങിയത്. ഇതിന് പിന്നാലെയാണ് കുടുംബത്തിലേക്ക് ലാന്‍ഡ് റോവര്‍ നിരയിലെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനം റേഞ്ച് റോവര്‍ വോഗും താരം സ്വന്തമാക്കിയത്. രണ്ടു കോടിയിലധികമാണ് വോഗിന്റെ വില. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്മീഡിയയില്‍ വൈറലാകുന്നത്.

Read more topics: # Prithviraj,# with his new,# Range Rover
Prithviraj with his new Range Rover

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES