പൃഥിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ലൂസിഫര്‍. സംവിധായകനായി താരം അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ കേന്ദ്രകഥാപാത്രമായി എത്തുന്നത് മോഹന്‍ലാല്‍ ആണ്. ഇന്നലെ പുലര്‍ച്ചെ ലൂസിഫറിന്റെ ഷൂട്ടിംങ് പൂര്‍ത്തിയായ വിവരം തന്റെ ട്വിറ്റര്‍ പേജിലൂടെ ആരാധകരോട് അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ പൃഥിയുടെ പോസ്റ്റിന് ആരാധകന് ഇട്ട കമന്റ് കണ്ട് ചിരിയടക്കാനാവതെ ഇരിക്കുകയാണ് താരം. താരത്തിന്റെ ഇംഗ്ലീഷിനെ കുറിച്ച് ഇതിന് മുമ്പും വാര്‍ത്തകളും ട്രോളുകളും വന്നിരുന്നു. പക്ഷേ ഇത് അല്‍പ്പം കറകളഞ്ഞ ഹാസ്യമാണെന്ന് മാത്രം. താരത്തിന്റെ പോസ്റ്റിന്െ പരിഭാഷയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
ലക്ഷദ്വീപ് കവരത്തി കിഴക്കേ ജെട്ടിക്ക് സമീപം സമുദ്രത്തിലായിരുന്നു ചിത്രത്തിന്റെ ലാസ്റ്റ് ഷോട്ട്. പുലര്‍ച്ചെ 4.30നായിരുന്നു ഇത്. പൃഥ്വിരാജിന്റെ കുറിപ്പ് ഇങ്ങനെ. എന്നാല്‍ തന്റെ ട്വീറ്റിനെത്തിയ കിടിലന്‍ പരിഭാഷ പൃഥ്വിയെ തന്നെ ചിരിപ്പിച്ചുകളഞ്ഞു. ആ കമന്റ് സ്ക്രീന്‍ ഷോട്ടെടുക്ക് വീണ്ടും റീട്വീറ്റ് ചെയ്തിരിക്കുകയാണ് താരം.