ഞാൻ മേരിക്കുട്ടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്നു. ഇരുവരുടെയും കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗവുമായാണ് ഇരുവരും വീണ്ടും എത്തുന്നത്. സംവിധായകൻ രഞ്ജിത് ശങ്കർ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.
പ്രേതത്തിലെ ജോൺ ഡോൺ ബോസ്‌കോ എന്ന കഥാപാത്രത്തെ കേ്ന്ദ്രീകരിച്ചുള്ളതായിരിക്കും ഈ ചിത്രം. ജയസൂര്യ തന്നെയാണ് നായകൻ. ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടർച്ചയായിരിക്കില്ല. രഞ്ജിത് ശങ്കർ പറഞ്ഞു.
ഗോവിന്ദ് പത്മസൂര്യ, അജു വർഗീസ്, ഷറഫുദ്ധീൻ, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രൻ, ധർമജൻ തുടങ്ങി വലിയ താരനിര തന്നെ ആദ്യഭാഗത്തിൽ അണിനിരന്നിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിലെ ഡോൺ ജോൺ ബോസ്‌കോയ്ക്ക് വസ്ത്രാലങ്കാരം ചെയ്തത്.ജയസൂര്യ രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.