പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്ത് വിടും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുന്ന വാദം. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് ദുല്‍ഖര്‍സല്‍മാന്‍ ആണ് ടീസര്‍ പുറത്തുവിടുന്നത്. അരുണ്‍ ഗോപി ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ടോമിച്ചന്‍ മുളകുപാടം ആണ്. രാമലീലക്ക് ശേഷം അരുണ്‍ ഗോപിയും, ടോമിച്ചനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. സിനിമയുടെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. ആര്‍ട്ട്ജോസഫ് നെല്ലിക്കല്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍നോബിള്‍ ജേക്കബ്.