മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കം എന്ന ചിത്രത്തിലെ നായികയാണ് പ്രാചി തെഹ്ലാന്‍. മാമാങ്കം സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ മുഹൂര്‍ത്തങ്ങള്‍ ടിക് ടോക്ക് വീഡിയോയിലൂടെ നടി പങ്ക് വക്കാറുണ്ട്. ഏറ്റവും പുതിയതായി നടി ഷൂട്ടിംഗിനെയുള്ള ഒഴിവ് സമയം ആസ്വദിക്കുന്നു എന്ന കുറിപ്പോടെ പങ്ക് വച്ച വീഡിയോയും ആരാധകര്‍ ഏറ്റൈടുത്ത് കഴിഞ്ഞു.
ഉണ്ണിമായയുടെ വേഷമണിഞ്ഞ് നില്ക്കുന്ന നടിയാണ് വീഡിയോയിലുള്ളത്. മാത്രമല്ല ഹിന്ദി പ്രണയ ഗാനത്തിനൊപ്പം ചുണ്ടനക്കുന്ന നടിയുടെ വീഡീയോക്ക് അടിയില്‍ മാമാങ്കത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുന്നു എന്നുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ കൂടുതലായും വരുന്നത്.
ചിത്രത്തിന്റെ ടീസറും ട്രെയിലറും മാത്രമല്ല മൂക്കുത്തി ഗാനരംഗവും ഏറെ ശ്രദ്ധയാകര്‍ശിച്ചിരുന്നു. ഈ ഗാനം പുറത്തിറങ്ങിയതോടെ നടി പ്രാച്ചി തെഹ്ലാനും ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞുരുന്നു.