Latest News

ബീഫ് കഴിച്ചതിനാല്‍ പ്രളയം..!! ബീഫ് കഴിച്ചതിന് ദൈവം തന്ന ശിക്ഷ ; നടിക്ക് പൊങ്കാലയിട്ട് മലയാളികള്‍

Malayalilife
ബീഫ് കഴിച്ചതിനാല്‍ പ്രളയം..!!  ബീഫ് കഴിച്ചതിന് ദൈവം തന്ന ശിക്ഷ ; നടിക്ക് പൊങ്കാലയിട്ട് മലയാളികള്‍

കേരളം പ്രളയത്തില്‍ മുങ്ങിയത് ഡാം തുറന്നതുകൊണ്ടോണോ മഴ പെയ്തത് കൊണ്ടാണോ എന്ന് ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് കേരളീയര്‍ ബീഫ് കഴിക്കുന്നത് കൊണ്ടാണ് എന്ന് പറഞ്ഞ് രംഗത്തെത്തിയ നടിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി എത്തുന്നത്.ബോളിവുഡ് നടിയും മോഡലുമായ പായല്‍ രൊഹാത്ഗിയുടെ ഫേസ്ബുക്ക് പേജിലാണ് ബീഫിന്റെ വൈവിധ്യമായ ഫോട്ടോസും റെസിപീസും തെറിവിളികളുമായി മലയാളികള്‍ ഇപ്പോള്‍ പ്രതികരിക്കുന്നത്.

സമാനതകളില്ലാത്ത പ്രളയത്തിലൂടെ കേരളത്തിന് കടന്നുപോകേണ്ടിവന്നതിന് പിന്നില്‍ ദൈവകോപമാണെന്ന് പായല്‍ രൊഹാത്ഗി ട്വീറ്റ് ചെയ്തത്. ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ദൈവം കൊടുത്ത ശിക്ഷയാണ് പ്രളയമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ മലയാളികള്‍ പോസ്റ്റിന് താഴെ നടിയെ ട്രോളി കൊല്ലുകയാണ്. പലരും മലയാളത്തിലാണ് അടിപൊളി കമന്റുകള്‍ ഇടുന്നത്. ചിലര്‍ ബീഫിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ ബീഫ് റസിപികള്‍ പോസ്റ്റ് ചെയ്തവരും കുറവല്ല.  സോയബീന്‍ കറി കൂട്ടുന്നത് കണ്ട് ബീഫ് ആണെന്ന് ദൈവം തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഉത്തരാഖണ്ഡില്‍ പ്രളയം സംഭവിച്ചത് എന്ന് തുടങ്ങി, ബീഫ് നിരോധിക്കാത്തതാണ് കാരണമെങ്കില്‍ ഇതേ 'വിധി'യാവുമല്ലോ ഗോവയെയും കാത്തിരിക്കുന്നത് എന്നി കാര്യങ്ങള്‍ വരെ കമന്റുകളിലുണ്ട്.

എന്നാല്‍ പ്രതിഷേധങ്ങള്‍ കനത്തതോടെ വിശദീകരണവുമായി നടി വീണ്ടും രംഗത്തെത്തിയിരിക്കുകയായിരുന്നു. എല്ലാ ദൈവവും ഒന്നാണെന്നും ഒരു മതത്തിന്റേയും വിശ്വാസത്തേയും മുറിവേല്‍പ്പിക്കരുതെന്നാണ് താന്‍ പറഞ്ഞതെന്നും പായല്‍ ട്വിറ്ററില്‍ കുറിച്ചു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.എന്തായാലും പെങ്കാല തുടരുകയാണ് ഇപ്പോഴും.

 

Read more topics: # Payal Rohatgi,# Twitter ,# Beef Issue
Payal Rohatgi,Twitter,Beef Issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES