Latest News

വിവാദങ്ങള്‍ക്കിടെ ട്വിറ്ററില്‍ ആരാധകരോട് സംവദിച്ച് ഷാരൂഖ് ഖാന്‍;പഠാന്‍ ആക്ഷന്‍ സ്വഭാവത്തില്‍ ദേശഭക്തിയുണര്‍ത്തുന്ന ചിത്രമെന്ന് നടന്‍; ചിത്രം മകളോടൊപ്പം കാണാന്‍ നടനെ വെല്ലുവിളിച്ച് മധ്യപ്രദേശ് സ്പീക്കര്‍

Malayalilife
 വിവാദങ്ങള്‍ക്കിടെ ട്വിറ്ററില്‍ ആരാധകരോട് സംവദിച്ച് ഷാരൂഖ് ഖാന്‍;പഠാന്‍ ആക്ഷന്‍ സ്വഭാവത്തില്‍ ദേശഭക്തിയുണര്‍ത്തുന്ന ചിത്രമെന്ന് നടന്‍; ചിത്രം മകളോടൊപ്പം കാണാന്‍ നടനെ വെല്ലുവിളിച്ച് മധ്യപ്രദേശ് സ്പീക്കര്‍

നുവരി 25നാണ്  ആക്ഷന്‍-ത്രില്ലര്‍ ചിത്രമായ 'പഠാന്‍' റിലീസാകുന്നത്. അതിന് മുന്നോടിയായി ചിത്രത്തിലെ നായകന്‍ ഷാരൂഖ് ഖാന്‍ ശനിയാഴ്ച ട്വിറ്ററില്‍ ആസ്‌ക് മി എനിതിംഗ് സെഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. 

പഠാന്‍ ആക്ഷന്‍ സ്വഭാവത്തില്‍ ദേശഭക്തിയുണര്‍ത്തുന്ന ചിത്രമാണെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. ചക്‌ദേ ഇന്ത്യ, സ്വദേശ് പോലുള്ള ചിത്രങ്ങള്‍ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന ആരാധകന്റെ ചോദ്യത്തിന് 'അതൊക്കെ ചെയ്തതല്ലേ, എത്ര തവണ ചെയ്യണം' എന്ന് തിരിച്ചു ചോദിച്ചു.

രാം ചരണിനെ കുറിച്ച് ഒരുവാക്ക് പറയാന്‍ പറഞ്ഞപ്പോള്‍ പഴയ സുഹൃത്താണെന്നും തന്റെ കുഞ്ഞുങ്ങളോട് വലിയ സ്‌നേഹമാണെന്നും ഷാരൂഖ് പ്രതികരിച്ചു. പുതിയ ചിത്രമായ ജവാന്റെ സംവിധായകന്‍ ആറ്റ്‌ലീക്കും ഭാര്യ പ്രിയക്കും കുഞ്ഞുപിറക്കാന്‍ പോവുകയാണെന്ന സന്തോഷവും കിങ് ഖാന്‍ പങ്കുവെച്ചു.

 2022 ഇഷ്ട സിനിമകളേക്കുറിച്ചും ഷാരൂഖ് മനസുതുറന്നു. 'സ്റ്റാന്‍ലി കുബ്രിക്കിന്റെ സിനിമകളില്‍ ക്ലോക്ക് വര്‍ക്ക് ഓറഞ്ച് ആണ് ഏറ്റവും ഇഷ്ടമെന്നും ഷോഷാങ്ക് റിഡംപ്ഷന്‍, മിഷന്‍ ഇംപോസിബിള്‍ സീരീസ് തുടങ്ങിയവയും ഇഷ്ടമാണ്. നോളന്‍ ചിത്രങ്ങളില്‍ മെമെന്റോയും പ്രസ്റ്റീജുമാണ് പ്രിയം. അദ്ദേഹം പറഞ്ഞു.സ്വന്തം കുട്ടികളില്‍ നിന്നും ലഭിച്ച വലിയ പ്രശംസ ഏതാണെന്ന ചോദ്യത്തിനും ഷാരൂഖ് മറുപടി നല്‍കി.  'ഞങ്ങള്‍ക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യനാണ് പപ്പാ\'-എന്നാണ് ഷാരൂഖ് മറുപടി പറഞ്ഞത്. ആത്മകഥ എഴുതാന്‍ സമയമായിട്ടില്ലെന്നും ജീവിതം പൂര്‍ണമാകുമ്പോള്‍ എഴുതുമെന്നും അതിനിനിയും സമയം കിടക്കുകയാണെന്നും താരം പറഞ്ഞു.

സിനിമയുടെ റിലീസ് മാറ്റിവയ്ക്കാമോ എന്നതാണ് ആരാധരകന്റെ ആവശ്യവുമായും എത്തി. റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെയാണ് തന്റെ  വിവാഹം എന്നതാണ് ആരാധകന്റെ വിഷമം.താന്‍ ജനുവരി 25 ന് വിവാഹിതനാകുമെന്നും പഠാന്റെ ആദ്യ ദിവസത്തെ ഫസ്റ്റ് ഷോ നഷ്ടപ്പെടുത്താതിരിക്കാന്‍ ചിത്രത്തിന്റെ റിലീസ് അടുത്ത ദിവസത്തേക്ക് മാറ്റാമോ എന്നും ആരാധകന്‍ ചോദിക്കുകയായിരുന്നു.

ഈ ട്വീറ്റിന് മറുപടിയുമായി ഷാരൂഖ് ഉടന്‍ രംഗത്തെത്തി.  
റിപ്പബ്ലിക് ദിന പരേഡിന് ശേഷം നിങ്ങള്‍ ജനുവരി 26-ന് വിവാഹം കഴിക്കണം. ഇത് ഒരു അവധി ദിനം കൂടിയാണ്  എന്നാണ് ഷാരൂഖ് ആരാധകന്റെ ട്വീറ്റിന് മറുപടി നല്‍കിയത്.

സമാനമായ ഒരു ചോദ്യവുമായി മറ്റൊരു ആരാധകനും രംഗത്ത് എത്തി.
എന്റെ വിവാഹം ജനുവരി 26-ന് നിശ്ചയിച്ചിരിക്കുന്നു. ഞാന്‍ എന്തുചെയ്യണം എന്നായിരുന്നു ആരാധകന്റെ ചോദ്യം. വിവാഹം കഴിക്കൂ. ഹണിമൂണ്‍ വേളയില്‍ സിനിമ കാണുക എന്നതായിരുന്നു ഇതിന് ഷാരൂഖ് മറുപടി നല്‍കി.

കഴിഞ്ഞ ദിവസമാണ് പഠാനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. മുംബൈ സ്വദേശിയായ  സഞ്ജയ് തിവാരിയാണ് ഗാനത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നതാണ് പരാതി. ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീങ്ങള്‍ക്കിടയിലെ പത്താന്‍ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ആരോപണം. മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലിയാണ് സിനിമയെ രാജ്യമൊട്ടാകെ വിലക്കണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം, ഷാരൂഖ് ഖാന്‍ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം 'ജവാനാണ്.' അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് 120 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാന്‍' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാനിയ  മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്റെ' റിലീസ്  2023 ജൂണ്‍ രണ്ടിന് ആണ്.

ഷാരൂഖ് ഖാന്‍ നായകനായി ഏറ്റവും ഒടുവില്‍ ഒരു ചിത്രം റിലീസ് ചെയ്തത് 2018ലാണ്. 'സീറോ'യായിരുന്നു ഷാരൂഖ് ഖാന്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രം തിയറ്ററില്‍ വന്‍ പരാജയമായിരുന്നു. തുടര്‍ന്ന് ഒരിടവേളയെടുത്ത ഷാരൂഖ് ഖാന്‍ ഇപ്പോള്‍ വീണ്ടും വെള്ളിത്തരിയില്‍ സജീവമാകുകയാണ്.

Pathaan Shah Rukh Khan Deepika Padukone

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES