ദീലിപ് വേലത്തരം അറിയാവുന്ന മമ്മൂട്ടി രാക്ഷസരാജാവില്‍ പണികൊടുത്തു; കാവ്യയുടെ നായകനായി ജയസൂര്യ വന്നപ്പോള്‍ വിനയനോടും ദിലീപിന് കലിയായെന്ന് പല്ലിശേരി

Malayalilife
topbanner
ദീലിപ് വേലത്തരം അറിയാവുന്ന മമ്മൂട്ടി രാക്ഷസരാജാവില്‍ പണികൊടുത്തു; കാവ്യയുടെ നായകനായി ജയസൂര്യ വന്നപ്പോള്‍ വിനയനോടും ദിലീപിന് കലിയായെന്ന് പല്ലിശേരി

നി ഒരാൾക്കും എന്നെ പരാജയപ്പെടുത്താൻ കഴിയില്ല. പൊക്കമില്ലാത്തതു തന്നെയാണ് തന്റെ പൊക്കവും വളർച്ചയും താൻ കളിച്ചു ജയിക്കുന്നത് ഇതിന്റെ കെയറോഫിലാണ്. ദിലീപ് ഒരു സ്വകാര്യം സംഭാഷണത്തിൽ പറയുണ്ടായി. അമിതമായ ആത്മ വിശ്വാസം അയാളുടെ വാക്കുകളിലും കണ്ണുകളിലും നിറഞ്ഞു നിന്നിരുന്നു. സിനിമ പലതരം കളികളും നിറഞ്ഞ രംഗം. അവിടെ ദിലീപിനു തനിച്ചു പോരാടാൻ പറ്റുമോ? കൈകൾ കൊണ്ട് ആംഗ്യം കാണിച്ച് ദിലീന്റെ ചിരി.

നോക്കാം ചേട്ടാ... എന്റെ കളികൾ പല തരത്തിലുള്ളതാണ്. ബോറടിപ്പിക്കാതെ കളിക്കാനും രസിപ്പിക്കാനും പണം വാരാനും എനിക്ക അറിയാം. ദിലീപിന്റെ ആത്മ വിശ്വാസവും കഠിനാദ്ധ്വാനവും ചതിക്കുഴികൾ വെച്ചുള്ള രീതികളും തന്നെയാണ് അയാളെ ഒരുപരിധി വരെ വളർത്തിയില്ല. ദിലീപിന്റെ കളികൾ കണ്ട് രസിക്കുന്നതിനിടയിൽ ഒരു പഴയ നിർമ്മാതാവും പറഞ്ഞു അവൻ കലക്കും. ഞാൻ പ്രേം നസീറിനെ വെച്ചും ജയറാമിനെ വെച്ചും സിനിമ എടുത്തിട്ടുണ്ട്. അവരെയൊക്കെ ദിലീപ് കടത്തി വെട്ടും. അതേ, മലയാള സിനിമ കണ്ട സൂത്ര ശാലിയായ നടൻ ആരാണെന്നു ചോദിച്ചവർക്കു ലഭിച്ച ഒരേയൊരു ഉത്തരം പ്രേം നസീർ എന്നായിരുന്നു.

പ്രേം നസീർ ആരെും പിണക്കിയിട്ടില്ല. ആരെയും വെറുപ്പിച്ചുട്ടുമില്ല. എന്നാലോ - തനിക്കു നേടാനുള്ളതൊക്കെ നേടുകയും ചെയ്യും. അതേ സമയം - ഇഷ്ടമില്ലാത്തവരെ തന്ത്രപൂർവ്വം ഒതുക്കുകയും പ്രോത്സാഹിപ്പിക്കേണ്ടവരെ കൃത്യമായി കരകയറ്റുകയും ചെയ്യുമായിരുന്നു. ചിരിച്ചു കൊണ്ടു തന്നെ തന്റെ ഇഷ്ടാനിഷ്ടങ്ങൾ സിനിമയിൽ നടപ്പിലാക്കാനും ശ്രമിച്ചിരുന്നു. അതേ സമയം എല്ലാവർക്കും സമ്മതനുമായിരുന്നു. അതാണല്ലോ നല്ലത്, പട്ടി പുല്ല് തിന്നുകയുമില്ല പശുവിനെ തിന്നാൽ സമ്മതിക്കുകയുമില്ല. വെരുതെ വായിട്ടലച്ചിട്ട്് ശത്രുക്കളെ ഉണ്ടാക്കിയിട്ട്്് ഒരു കാര്യവുമില്ലെന്ന് പ്രേം നസീറിനറിയാമായിരുന്നു. അതറിഞ്ഞു പെരുമാറിയതു കൊണ്ട 30 വർഷത്തോളം മലയാള സിനിമയെ തന്റെ നിർത്താൻ കഴിഞ്ഞു.

പ്രേം നസീർ പുറകെ അദ്ദേഹത്തിന്റെ ഗുണങ്ങൾ ഏറ്റു പറഞ്ഞു വന്ന നടനാണ് മിമിക്രിക്കാരൻ കൂടിയായ ജയറാം. പ്രേം നസീറിന്റെ ആരാധകൻ കൂടിയായിരുന്നു. എവിടെ ചെന്നാലും മിമിക്രിയിലെ ഹൈലേറ്റ് നമ്പർ പ്രേം നസീർ ആയിരുന്നു. ഇപ്പോൾ കമൽഹാസനും. ജയറാമിന്റെ പ്രത്യേകതകൾ എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ടെന്നറിയില്ല. ഏതെങ്കിലും ഒരു നിർമ്മാതാവിനോ സംവിധായകനോ ഡേറ്റ് കൊടുക്കില്ലെന്നു തീരുമാനിച്ചാലും അവരെ വാക്കുകൾ കൊണ്ട് പ്രതീക്ഷ നൽകി തിരിക്കാനും ഡേറ്റ് കൊടുക്കാതിരിക്കാനും പ്രത്യേക കഴിവു ത്ന്നെ ജയറാമിനുണ്ടായിരുന്നു.

ആവശ്യമുള്ളവർക്ക് ഡേറ്റ് കൊടുത്തു അഭിനന്ദിക്കുകയും കൂടുതൽ പ്രതിഫലം വാങ്ങിക്കുകയും ചെയ്യും. ഈ രീതിയിൽ പ്രേം നസീറല്ലെ സ്വഭാവ വിശേഷങ്ങളും സൂത്രങ്ങളും ഏറെയുള്ള ജയറാമിനെ മലർത്തി അടിച്ചു കൊണ്ടാണ് ദിലീപ് സജീവമായി വന്നത്. അതായത്, പ്രേം നസീറും ജയറാമും ചേർന്നുണ്ടായതാണ് ദിലീപ് എന്നു പറയാം. അപാര ബുദ്ധിയുള്ളവർക്കല്ലെ ഇങ്ങിനെയൊക്കെ ചെയ്യാൻ കഴിയൂ. ഈ പരീക്ഷയിൽ ആവശ്യത്തിലേറെ മാർക്കു ലഭിച്ച നടനാണ ദിലീപ്.

വർഷങ്ങൾക്ക മുൻപ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ദിലീപ് നൽകിയ മറുപടി എന്താണെന്നോ? ഞാൻ ഒരു പാവമാണ്. ആരെയും ചതിക്കാതെ കഷ്ടപ്പെട്ടാണ് ഞാനിവിടെ വരെ എത്തിയത്.

എങ്കിലും ആരാണ് താങ്കളുടെ ദൃഷ്ടിയിൽ നല്ല നടൻ.

ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ കള്ളച്ചിരിയോടെ പറഞ്ഞു.

രജനീകാന്ത്.

മുൻകൂട്ടി അല്ലെങ്കിൽ മോഹൻലാൽ അതുമല്ലെങ്കിൽ കമൽഹാസനോ തിലകനോ ഇവരിൽ ആരുടെയെങ്കിലും പേരു പറഞ്ഞാൽ മറ്റുള്ളവർക്കു ഇഷ്ടമാകില്ലെന്നും അതു സിനിമ ജീവിതത്തെ ബാധിക്കുമെന്നും മനസ്സിലാക്കി കൊണ്ടു തന്നെയാണ്. ഈ ബുദ്ധിമാൻ രജനീകാന്തിന്റെ പേരു പറഞ്ഞത് അതാണ് ബുദ്ധി.

അതുപോലെ ചെറിയ റോളുകൾ എങ്ങിനെ വലുതാക്കാം എന്ന് ആഗ്രഹിക്കുന്നവർ ദിലീപിനെ ഗുരുവാക്കണം. തെങ്കാശിപ്പട്ടണം വലിയ റോളല്ലെങ്കിലും ശക്തമായ കഥാപാത്രമായിരുന്നു ശത്രു. നായക വേഷത്തിൽ തിളങ്ങി നിന്നിരുന്ന ദിലീപ് ഇപ്പോൾ ചോദിച്ചു വാങ്ങിയതാണെന്നും സംസാരമുണ്ടായിരുന്നു. മിനിമം ഗ്യാരണ്ടി സിനിമയാണെന്ന് അറിഞ്ഞ ശേഷമാണ് ആ റോളിൽ ചാടി വീണത്. സൂചികുത്താൻ ഇടം കൊടുത്താൽ അതിലൂടെ പാര കയറ്റുന്ന രീതി ദിലീപിനറിയാം. തനിക്കറിയാനുള്ള ഇത്തരം സിദ്ധികൾ ഇങ്ങിനെയുള്ള സിനിമകളിൽ പരീക്ഷിച്ചുട്ടുമുണ്ട്്്.

തെങ്കാശിപ്പട്ടണത്തിന്റെ ലിങ്ക്് ശരിക്കും ശത്രു എന്ന കഥാപാത്രമാണ്. ദിലീപു അവതരിപ്പിച്ചതുകൊണ്ടാണ് ആ കഥാപാത്രത്തിനു ശക്തി ഉണ്ടായത്. സത്യം പറയാമല്ലോ. മറ്റൊരു നടനായിരുന്നു ശത്രുവിനെ അവതരിപ്പിച്ചതെങ്കിൽ തെങ്കാശിപ്പട്ടണം ഇത്ര കണ്ടു വിജയിക്കുമായിരുന്നില്ല. അത്. സ്വകാര്യ സംഭാഷണത്തിൽ പറയാനും ദിലീപ് മറന്നില്ല. പിന്നീടാണ് രഹസ്യങ്ങൾ പുറത്തു വന്നത്. തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും സൂക്ഷിച്ചിരിക്കുന്ന ദിലീപിന് അതൊക്കെ അധികം സമയം വേണ്ടിവന്നില്ല്. സുരേഷ് ഗോപിയും ലാലും ദിലീപിന്റെ ഈ തന്ത്രം മനസ്സിലാക്കിയതുമില്ല. മനസ്സിലാക്കി വന്നപ്പോൾ ചിത്രം തീയേറ്ററിൽ എത്തിയിരുന്നു. തെങ്കാശിപ്പട്ടണം സൂപ്പർ ഹിറ്റായി അതേ സമയം ദിലീപിന്റെ ശത്രു എന്ന കഥാപാത്രം ദിലീപ് നായകനായി വരുന്നുതാണ് സന്ദർഭം.

തെങ്കാശിപ്പട്ടണം രണ്ടാം ഭാഗത്തിനു ദിലീപിനു സമ്മതമായിരുന്നു. ഒരൊറ്റ കണ്ടീഷൻ - എന്നെ നാകനാക്കണം. സുരേഷ് ഗോപിയും ലാലും തനിക്കു താഴെ വരണം. എങ്കിൽ താൻ ഓകെ. എന്ന് ദിലീപ് അറിയിക്കേണ്ടവരെ അറിയച്ചു. എന്നാൽ കഥയുടെ ഗതി കഥാപാത്രമാക്കാൻ സാധിക്കുകയില്ല. എങ്കിൽ ഗുഡ് ബൈ എന്നു പറഞ്ഞ് ഭാഗം നടന്നില്ല. ഇത്തരം കഴിവ് വേറെ ഏതു നടനുണ്ട്. ഒറ്റയടിക്ക് ഒതുക്കില്ല ദിലീപിന്റെ ഒതുക്കൽ ആർക്കെങ്കിലും മനസ്സിലായോ?

മറ്റുള്ളവർക്കു മനസ്സാലിയാലും ഇല്ലെങ്കിലും ദിലീപ് ഒതുക്കൽ രീതികൾ തുടർന്നു. എന്നിരുന്നാലും വിനയൻ സംവിധാനം ചെയ്ത രാക്ഷസരാജാവ് സിനിമകളിൽ ദിലീപിന്റെ കളി നടന്നില്ല. വിനയൻ ചിത്രത്തിൽ മമ്മൂട്ടിയും കലാഭാവൻ മണിയുമാിരുന്നു. ദിലീപിന്റെ വേലത്തരങ്ങൾ അറിഞ്ഞു കൊണ്ട് തന്നെയാണ് മമ്മൂട്ടി അഭിനയിച്ചത്. എന്നാൽ ഒരു കണ്ണ് ദിലീപിന്റെ നേരെയുണ്ടായിരുന്നു. ആ സിനിമ ഹിറ്റായെങ്കിലും വിനയനും മമ്മൂട്ടിയും കലാഭവൻ മണിയും സ്‌കോർ ചെയ്തു പേരു സമ്പാദിച്ചതും. തന്നെ ഒതുക്കി എന്നു ദിലീപ് വിശ്വസിച്ചു. സ്വന്തം തിരക്കഥാ കൃത്തുക്കൾ ഇല്ലാത്തതിന്റെ ദേഷ്യമാണെന്ന മനസ്സിലായി. തൽക്കാലം ശാന്തനാകുക. പിന്നീട് കണക്കുകൾ ചോദി്ക്കക. ഈ തന്ത്രം ഭാവിയിൽ പ്രയോഗിക്കാൻ തീരുമാനിച്ചു.

രാക്ഷ രാജാവിന്റെ വൻ വിജയത്തെ തുടർന്ന് വിനയൻ മറ്റൊരു സിനിമ ചെയ്യാൻ തീരുമാനിച്ചു. കല്ലൂർ ഡെന്നീസാണ് തിരക്കഥയ.ും സംഭാഷണവും നായകൻ ദിലീപു തന്നെ. ദിലീപിനെ തന്റെ സിനിമകളിലൂടെ വലിയ രീതിയിലുള്ള പ്രൊമോഷനാണ് വിനയൻ കൊടുത്തത്. ഒരു ആനുജന്റെ സ്ഥാനം വിനിയൻ ദിലീപിനു നൽകിയ പുതിയ സിനിമ ദിലീപിനു നല്ല നടനുള്ള ഇമേജുണ്ടായിരിക്കും. ലഭിക്കുക. അത്തരത്തിലുള്ള കഥയും കഥാപാത്രവുമാണ്. എന്നാൽ കല്ലൂർ ഡെന്നീസിന്റെ തിരക്കഥ എഴുതിയിരിക്കുന്നതിനോടു ദിലീപ് ചോദിച്ചില്ല. അത്്് കല്ലൂർ ഡെന്നീസിലുള്ള വിശ്വാസകുറവായിരുന്നില്ല. കല്ലൂരിന്റെ അടുത്ത് ദിലീപിന്റെ വേലയൊന്നും നടക്കില്ല. ഒരിക്കൽ ചെന്നാൽ സമ്മതിക്കുകയുമില്ല. അതുകൊണ്ട് താൻ പറഞ്ഞാൽ കേൾക്കുന്ന തിരക്കഥാകൃത്തുക്കൾ കൈവശമുള്ളപ്പോൾ കല്ലൂരിന്റെ ആവശ്യമില്ല. ഇക്കാര്യം വിനയനോടു പറയാൻ തീരുമനിച്ചു.

വിനയനോടു സൂചിപ്പിച്ചു. വിനയേട്ടാ ഈ സിനിമക്കു കല്ലൂർ തിരക്കഥ എഴുതുന്നു. മറ്റൊരു തിരക്കഥാകാരനെ കൊണ്ട എഴുതിച്ചാൽ മതി. വിനയൻ ചിരിച്ചു കൊണ്ട്്് ചോദിച്ചു. അതേ വേണോ ദിലീപേ മലയാള സിനിമയിൽ ഏറ്റവും കൂടതൽ ഹിറ്റുകൾ ഉണ്ടാക്കിയ തിരക്കഥാകാരാണന്നു കല്ലൂർ ഡെന്നീസ്. എന്റെ ഈ സിനിമയിൽ നിന്നും കല്ലൂർ ഡെന്നീസിനെ ഞാൻ മാറ്റില്ല. എങ്കിൽ എനിക്ക് അഭിനയിക്കാൻ ബുദ്ധിമുട്ടായിരിക്കും. വിനയൻ ദിലീപിനു കീഴടങ്ങുമെന്നു വിശ്വസിച്ചാണ് അങ്ങിനെ പറഞ്ഞത്. ദിലീപേ നിന്നെ കണ്ടുകൊണ്ടല്ല ഞാനീ സിനിമ ചെയ്യുന്നത്. നീ ഇല്ലെങ്കിലും ഈ സിനിമ ഹിറ്റാക്കാൻ എനിക്കറിയാം ഇഷ്ടമുണ്ടെങ്കിൽ അഭിനയിക്കുക. ഇല്ലെങ്കിൽ നിനക്കുപകരം ഒരു പുതുയ നടനെ വച്ചു ഞാനീ സിനിമ ഹിറ്റാക്കും. ദിലീപിന്റെ കണക്കു കൂട്ടലുകൾ തെറ്റി. താനില്ലാതെ വിനയൻ സിനിമ ചെയ്യില്ലെന്നു വിചാരിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്ന്. - അതുവരെ മിമിക്രികളിച്ചു നടന്നിരുന്നു ഒരു ചെറുപ്പക്കാരൻെ മുഖം വിനയന്റെ മനസ്സിൽ.

ചെറുപ്പക്കാനെ വിളിച്ചു. ദിലീപിന്റെ റോളിൽ നായകനായി അഭിനയിപ്പിച്ചു. ആ സിനിമയിൽ കാവ്യാ മാധവൻ ആയിരുന്നു നായിക. കാവ്യയെ അതിൽ നിന്നും പിൻതിരിപ്പിക്കണമെന്ന് ദിലീപിനു ആഗ്രഹമുണ്ടായിരുന്നെങ്കിലും ധൈര്യം വന്നില്ല. കല്ലൂർ ഡെന്നീസ് എഴുതി വിനയൻ സംവിധാനം ചെയ്തും. ദിലീപിനു പകരം മറ്റൊരു നടൻ. ദിലീപ് ഞെട്ടി. തനിക്കു പകരം പുതു മുഖത്തെ അഭിനയിപ്പിച്ച് സൂപ്പർ ഹിറ്റാക്കുമെന്നു വെല്ലുവിളിച്ചിരുന്നത് ാഥാർത്ഥ്യമായിരുന്നു. സിനിമയുടെ പേരാണ്. ഊമപ്പെണ്ണിനു ഉരിയാടപ്പയ്യൻ.

Read more topics: # Pallisseri,# Dileep,# Prem naseer
Pallisseris news series on Dileep

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES