ദിലീപ് പിന്നില്‍ നിന്നും കളിക്കുകയല്ല കുത്തുകയാണ് ചെയ്യാറ്; എത്ര രഹസ്യമാക്കി വച്ചാലും പരസ്യമാക്കുന്ന രീതിയിലായിരുന്നു കാവ്യയോടുളള ദിലീപിന്റെ ഇഷ്ടം; കാവ്യ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത് പൃഥ്വിരാജിനെയെന്നും പല്ലിശ്ശേരി

Malayalilife
 ദിലീപ് പിന്നില്‍ നിന്നും കളിക്കുകയല്ല കുത്തുകയാണ് ചെയ്യാറ്; എത്ര രഹസ്യമാക്കി വച്ചാലും പരസ്യമാക്കുന്ന രീതിയിലായിരുന്നു കാവ്യയോടുളള ദിലീപിന്റെ ഇഷ്ടം; കാവ്യ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത് പൃഥ്വിരാജിനെയെന്നും പല്ലിശ്ശേരി

2000 മുതല്‍ ദിലീപിന്റെ സമയമായിരുന്നു.ഒരു സിനിമയുടെ എല്ലാകാര്യങ്ങളിലും ദിലീപിന്റെ ശ്രദ്ധയുണ്ടായിരുന്നു. ചുരുക്കം പറഞ്ഞാല്‍ എല്ലാം തീരുമാനിക്കുന്നത് ദിലീപായിരുന്നു. അത്തരം നിലവാരത്തിലേക്ക് ദിലീപ് ഉയര്‍ന്നു. ബുദ്ധിരാക്ഷസന്‍ കൂടിയായ പാരവിദഗ്ധന്‍ കൂടിയായിരുന്നു ദിലീപ്. തെങ്കാശിപ്പട്ടണത്തിന് ശേഷം ഏതാനും സിനിമകളില്‍ നിന്നും കാവ്യയെ മനപൂര്‍വം മാറ്റിനിര്‍ത്തുകയും തനിക്ക് സ്വാധീനമുള്ളവരുടെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. അങ്ങനെ കാവ്യയില്ലാതെ ചെയ്ത സിനിമകളാണ് ഇഷ്ടം, പറക്കുംതളിക, സൂത്രധാരന്‍, കല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, കുബേരന്‍, വാര്‍ ആന്റ് ലൗ. നവ്യാനായരും മീരാ ജാസ്മിനും സംയുക്താവര്‍മ്മയും നിത്യാദാസ് എന്നിവരായിരുന്നു ഈ സിനിമകളിലെ നായികമാര്‍. എങ്കിലും ദോസ്ത്, മീശമാധവന്‍ എന്നീ സിനിമകളില്‍ കാവ്യയെ അഭിനയിപ്പിച്ചിരുന്നു. എത്രരഹസ്യമാക്കി വെച്ചാലും പരസ്യമാകുന്ന രീതിയിലായിരുന്നു കാവ്യയോടുള്ള ദിലീപിന്റെ ഇഷ്ടം. അതുകൊണ്്ടാണ് തന്റെ കൂട്ടുകാരനായ ലാല്‍ജോസിന്റെ മീശമാധവന്‍ എന്ന സിനിമയില്‍ കാവ്യാമാധവന്റെ അരയില്‍ നിന്നും അരഞ്ഞാണം അഴിച്ചെടുക്കുന്ന രംഗം എഴുതി ചേര്‍ത്തത്. അവരുടെ ഹൃദയ ബന്ധത്തിന്റെ ആഴത്തിന് തുടക്കമിട്ടത് മീശമാധവനാണ്. ആ സിനിമ മുതലാണ് ദിലീപ് എല്ലാം സ്വന്തമാക്കിയത്. 2004 ആയപ്പോഴേക്കും ദിലീപിനെ പിടിച്ചാല്‍ 

കിട്ടാത്തവണ്ണം ഉയര്‍ന്നു. തന്റെ ബിസിനസ് കേന്ദ്രങ്ങള്‍ വിപുലീകരിക്കാന്‍ ആലോചന തുടങ്ങിയതും ഇതേ വര്‍ഷമാണ്. ജോഷി, പ്രിയദര്‍ശന്‍, ലാല്‍ജോസ്, കമല്‍, ടിവി ചന്ദ്രന്‍ എന്നീ പ്രശസ്ത സംവിധായരുടെ ചിത്രങ്ങളില്‍ നായകനായപ്പോള്‍ ഒരിക്കലും എഴുതി തള്ളാന്‍ കഴിയാത്ത നടനായി ദിലീപ് എത്തിയിരുന്നു. ടി വി ചന്ദ്രന്റെ സിനിമയില്‍ അഭിനയിക്കുക മാത്രമല്ല ആ സിനിമ നിര്‍മ്മിക്കുന്നതിന് വേണ്ട എല്ലാസഹായവും ദിലീപ് ചെയ്തിരുന്നു. അന്ന് ടിവി ചന്ദ്രന്റെ സെറ്റില്‍ ഞാനും ഹനീഫയും ഒരുമിച്ചാണ് പോയത്. നല്ലൊരു വേഷമായിരുന്നു കൊച്ചിന്‍ ഹനീഫക്ക്. ദിലീപും കൊച്ചിന്‍ ഹനീഫയും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ ആഴം മനസിലായത്് അന്നായിരുന്നു. ഞാന്‍ ദിലീപിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ഹനീഫക്ക് ദേഷ്യം വരുമായിരുന്നു

അവനെ വെറുതേ വിട്. അവനാണ് മലയാള സിനിമയെ ഭരിക്കാന്‍ പോകുന്നത് .അതിന്റെ അഹങ്കാരവും തുടങ്ങിക്കഴിഞ്ഞു. 

എന്നാല്‍ ഞാന്‍ ഇനി ഒന്നും പറയുന്നില്ല. ഇനിയെങ്കിലും നന്നാകാന്‍ നോക്കെടോ- എന്ന് മാത്രം  ദേഷ്യത്തോടെ പറഞ്ഞു

ആ ലൊക്കേഷനില്‍ വെച്ച് ദിലീപിന്റെ ഇന്റര്‍വ്യൂ എടുത്തു. നടനെന്ന നിലയില്‍ ദേശീയ അവാര്‍ഡ് ലഭിക്കുന്നതിന് വേണ്ടിയാണ് ദിലീപ് ടി വി ചന്ദ്രനുമായി സഹകരിച്ചത്. മാത്രമല്ലഒഒരു സിനിമ സംവിധാനം ചെയ്യാനും ദിലീപ് ആഗ്രഹിച്ചിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയാല്‍ ദിലീപ് സംവിധായകനാകാന്‍ ശ്രമിക്കും എന്ന് എന്നും സൂചിപ്പിച്ചിരുന്നു. അതെല്ലാം ചേര്‍ന്നാണ് ചേര്‍ത്താണ് ദിലീപിനോട് സംസാരിച്ചത്. ആ സിനിമയില്‍ ദിലീപ് നന്നായി അഭിനയിച്ചെങ്കിലും നല്ല നടനിലേക്ക് എത്താന്‍കഴിഞ്ഞില്ല. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാന്‍ ദിലീപിനോട് സൂചിപ്പിച്ചു. ദിലീപിനെ സംരക്ഷിക്കുന്ന രീതിയിലായിരുന്നു ഹനീഫ സംസാരിച്ചത്. അതേസമയം കാവ്യയെക്കുറിച്ചും നല്ല അഭിപ്രായമായിരുന്നു. തനിക്കും ജനിക്കാതെപോയ അനുജത്തി എന്നാണ് കാവ്യയെക്കുറിച്ച് പറഞ്ഞിരുന്നത്. അതുകൊണ്ട് ഇവരെക്കുറിച്ച്ും ഒരു കാര്യവും പിന്നീട് ഞാന്‍ ചോദിച്ചില്ല. 

ദിലീപ് കാവ്യ ബന്ധത്തെക്കുറിച്ച് ഞാന്‍ എഴുതുമെന്ന് കരുതിയ ഹനീഫ മറ്റൊൊരു സൂചന നല്‍കി. കാവ്യവിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത് മറ്റൊരു നായക നടനെയാണ്. പൃഥ്വിരാജിനെക്കുറിച്ചാണ് സൂചിപ്പിച്ചത്. എന്നാല്‍ പൃഥ്വിരാജിന്റെ നീക്കം ആ രീതിയിലായിരുന്നില്ല. 

എന്തായാലും ആ വാര്‍ത്ത പിന്നീട് പൊന്തിവന്നില്ല. കാവ്യയുംനിശബ്ദയായി. അവിടെ പ്രിഥ്വിരാജും ദിപീലും തമ്മില്‍ എന്തിന്റ പേരിലായാലും എതിരാളി സ്വഭാവം സൂക്ഷിച്ചു. പൃഥ്വിരാജിന്റെ സിനിമകള്‍ വിജയിക്കാതിരിക്കാന്‍ നല്ലൊരു ശ്രമം ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അവരുടെ ശത്രുത അവര്‍തന്നെ വളര്‍ത്തുകയും ചെയ്തു. എന്നാല്‍ അക്കാര്യം ആരും കൂടുതല്‍ എഴുതി വഷളാക്കിയില്ല. ദിലീപ് വളര്‍ന്നുകൊണ്ടിരുന്നു. ഒരിക്കലും തോല്‍ക്കില്ലെന്ന അഹങ്കാരം എല്ലാ രീതിയിലും ഉണ്്ടായിരുന്നു. ആയിടക്കാണ് പത്രപ്രവര്‍ത്തകനും, സംവിധായകനുമായ ശാന്തിവിള ദിനേശ് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. കലാഭവന്‍ മണിയായിരുന്നു നായകനായി ശാന്തിവിളയുടെ മനസില്‍ ഉണ്ടായിരുന്നത്. രഘുനാഥ് പലേരിയുടെ കഥ കേട്ടപ്പോള്‍ കലാഭവന്‍ മണിക്ക് സന്തോഷം.  തിരക്കഥ മുഴുവനായും തീര്‍ന്നു. ഷൂട്ടിംഗ് തീയതിയും തീരുമാനിച്ചു. ഷൂട്ടിംഗിന് മുന്‍പ് തന്നെ നന്നായി റിഹേഴ്സല്‍ ചെയ്യണമെന്നും ഈ സിനിമയിലെ രണ്ടുറോളും താന്‍ ഗംഭീരമായി ചെയ്യുമെന്നും കലാഭവന്‍ മണി സൂചിപ്പിച്ചു. എന്നാല്‍ മണി ഷൂട്ടിംഗിന് വന്നില്ല. ഒന്നും വ്യക്തമായി പറഞ്ഞില്ലെങ്കിലും ബംഗ്ളാവില്‍ഔത എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. അവസാന നിമിഷം മണി സിനിമയില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചത് ആരെയൊക്കെയാണെന്ന് അന്വേഷിച്ചു. അന്വേഷണം ചെന്ന് നിന്നത് ദിലീപില്‍ ആയിരുന്നു. ദിലീപ് പറഞ്ഞിട്ടാണ് മണി പിന്മാറിയത്. പിന്മാറാതിരിക്കാന്‍്ര്ര ശമിച്ചെങ്കിലും ദിലീപിനെ ധിക്കരിക്കാന്‍ മണിക്ക് കഴിയുമായിരുന്നില്ല. ശാന്തിവിള ദിനേശ് അമ്മ സംഘടനക്ക് അനുകൂലമായി സംസാരിക്കാത്തതിന്റെ പേരിലാണ് ഈ ശിക്ഷണ നടപടി പോലും. പിന്നീട് ലാല്‍ ഇരട്ട വേഷം ചെയ്തു ഭംഗിയാക്കി. അങ്ങനെ ഒരുവനെ ഒതുക്കാന്‍ തിരുമാനിച്ചാല്‍ മുന്നില്‍ നിന്ന് കളിക്കാതെ കളിക്കാപ്പിക്കാന്‍ ദിലീപിനുള്ള മിടുക്ക് മറ്റ് പലര്‍ക്കും കുറവായിരുന്നു. ഇതറിഞ്ഞ ഒരു സിനിമാ സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. ദിലീപ് പിന്നില്‍ നിന്ന് കളിക്കുകയല്ല, കുത്തുകയാണ് ചെയ്യാറ് 

 

 

Read more topics: # Palliseri,# Dileep,# Kavya,# Prithviraj
Palliseri about Dileep Kavya and Prithviraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES