ക്യാമ്പസ് പശ്ചാത്തലത്തില്‍ 'പടക്കളം; സുരാജ് വെഞ്ഞാറുമൂടും ഷറഫൂദ്ദിനും ഒന്നിക്കുന്ന ട്രെയിലര്‍ പുറത്ത്

Malayalilife
 ക്യാമ്പസ് പശ്ചാത്തലത്തില്‍ 'പടക്കളം; സുരാജ് വെഞ്ഞാറുമൂടും ഷറഫൂദ്ദിനും ഒന്നിക്കുന്ന ട്രെയിലര്‍ പുറത്ത്

സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെ ത്തുന്ന'പടക്കളം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തം സംവിധാനം ചെയ്യുന്നത് നവാഗതനായ മനു സ്വരാജ് ആണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബര്‍ വര്‍ക്‌സ് എന്ന ബാനറില്‍ വിജയ് സുബ്രമണ്യവും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. മെയ് 8ന് ചിത്രം തിയേറ്ററുകളിലെത്തും. 

പൂര്‍ണമായും ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഫണ്‍ ഫാന്റെസി ജോണറിലൂടെയാണ് അവതരിപ്പിക്കുന്നത്. എണ്‍പതോളം ദിവസമാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. നാലായിരത്തോളം കുട്ടികളെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സന്ദീപ് പ്രദീപ്, സാഫ് ബോയ്, അരുണ്‍ അജികുമാര്‍, അരുണ്‍ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ചിത്രത്തിലെ ക്യാംപസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂജാ മോഹന്‍ രാജാണ് ചിത്രത്തിലെ മറ്റൊരു താരം. ഇവര്‍ക്കു പുറമേ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. 

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഇരുപത്തിരണ്ടാമത്തെ ചിത്രമാണിത്. ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിച്ച പുതുമുഖ സംവിധായകരില്‍ പതിനാറാമത്തെ ആളാണ് മനു സ്വരാജ്. തിരക്കഥ- നിതിന്‍ സി ബാബു, മനുസ്വരാജ്. വരികള്‍- വിനായക് ശശികുമാര്‍. സംഗീതം- രാജേഷ് മുരുകേശന്‍. ഛായാഗ്രഹണം- അനു മൂത്തേടത്ത്. എഡിറ്റിംഗ്- നിതിന്‍രാജ് ആരോള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബുവാണ്.


 

Read more topics: # പടക്കളം
Padakkalam Trailer Manu Swara

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES