Latest News

പ്രഭാസിന്റെ പുതിയ ചിത്രം സഹോ ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലെത്തും....!

Malayalilife
topbanner
പ്രഭാസിന്റെ പുതിയ ചിത്രം സഹോ ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലെത്തും....!

തെന്നിന്ത്യന്‍ ആരാധകരെ ഇളക്കിമറിച്ച ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ചിത്രത്തില്‍ നായകനായി മനം കവര്‍ന്ന പ്രഭാസിന്റെ അടുത്ത ചിത്രമാണ് സഹോ. അടുത്ത വര്‍ഷം ഓഗസ്റ്റ് 15 ന് ചിത്രം തീയേറ്ററുകളിലെത്തും.  ബാഹുബലിയിലൂടെ രാജ്യവ്യാപകമായി ആരാധകരെ ലഭിച്ച പ്രഭാസിന്റെ പുതിയ ചിത്രവും വലിയ ബജറ്റിലാണ് ഒരുങ്ങിയിട്ടുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

തെലുങ്കിനു പുറമേ തമിഴിലും ഹിന്ദിയിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. സുജീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറും ജാക്കിഷറോഫും ഉള്‍പ്പടെ നിരവധി ബോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ട്. പ്രഭാസിന്റെ ജന്മദിനത്തിലാണ് മേക്കിംഗ് വിഡിയോ പുറത്തിറക്കിയിട്ടുള്ളത്.

മികച്ച സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയാണ് ചിത്രം എത്തുന്നത് എന്ന സൂചന നല്‍കുന്നതാണ് സഹോയുടെ ടീസര്‍. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

Read more topics: # PRABHAS,# NEW FILM,# SAHOO,# AUGUST 15
PRABHAS,NEW FILM,SAHOO,AUGUST 15

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES