ആരാധകര്‍ കാത്തിരുന്ന ബോളിവുഡ് ദീപിക-രണ്‍വീര്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ബാംഗ്ലൂരില്‍ സംഘടിപ്പിച്ച പാര്‍ട്ടിയിലും ദീപിക ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ താരവിവാഹത്തില്‍ ശരിക്കും താരമായത് മറ്റൊരാളാണ്.
ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന താരവിവാഹമാണ് ഈയിടെ നടന്നത്. ദീപിക-രണ്‍വീര്‍ താരജോഡികളുടെ വിവാഹത്തിന്റെ ഒരുക്കം മുതലുളള ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. വിവാഹത്തിനു ദീപിക ധരിച്ച പരമ്പരാഗത സാരിയും ഏറെ പ്രശംസപിടിച്ചു പറ്റിയിരുന്നു. എന്നാല്സുഹൃത്തുക്കള്ക്കും കുടുംബാംഗങ്ങള്‍ക്കുമായി ദീപികയുടെ ജന്മനാടായ ബാംഗ്ലൂരില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ തിളങ്ങുന്ന താരമായത് ബാഡ്മിന്റണ്‍ കോര്‍ട്ടിലെ രാജകുമാരിയാണ് ഹോട്ടല്‍ ലീലാ പാലസില്‍ ബുധനാഴ്ച രാത്രി നടന്ന പാര്‍ട്ടിയില്‍ ഇളം പിങ്ക് നിറത്തിലുള്ള ലെഹങ്കയണിഞ്ഞാണ് പി വി സിന്ധു എത്തിയത്. എത്നിക് വസ്ത്രത്തില്‍ അതീവ സുന്ദരിയായിരുന്നു ബാഡ്മിന്റണ്‍ താരം.
അനാമിക ഖന്ന ഡിസൈന്‍ ചെയ്ത ഹെവി എംബ്രോയിഡറി വര്‍ക്കുകളോടു കൂടിയ ലെഹങ്കയായിരുന്നു സിന്ധു ധരിച്ചിരുന്നത്. ലെഹങ്കയോട് ഇണങ്ങുന്ന ദുപ്പട്ടയും ആക്സസറീസും സ്റ്റേറ്റ്മെന്റ് നെക്പീസും വലിയ കമ്മലുകളും ചുട്ടിയും ബ്രൈറ്റ് കളറിലുള്ള ലിപ്സ്റ്റിക്കും അണിഞ്ഞാണ് താരമെത്തിയത്. ബൊര്‍നാലി തലുക്ദര്‍ ആയിരുന്നു താരത്തിന്റെ സ്റ്റൈലിസ്റ്റ്. താരത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ദീപിക-രണ്‍വീര്‍ ചിത്രങ്ങള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ഇതിനൊപ്പമാണ് ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ ബാഡ്മിന്റണ്‍ താരത്തിന്റെ ചിത്രങ്ങളും വൈറലാകുന്നത്.