Latest News

ഇനി വന്ദിപ്പിൻ മാളോരെ...അന്ത്യോണിസ് മുമ്പാകെ; വീണ്ടും അടിപൊളി ഗാനവുമായി നാദിർഷ; ഒരു യമണ്ടൻ പ്രേമകഥയിലെ 'പുണ്യാളൻ ഗാനവും സൂപ്പർഹിറ്റ്; ദുൽഖർ ചിത്രം 25 ന് റീലിസിന്

Malayalilife
ഇനി വന്ദിപ്പിൻ മാളോരെ...അന്ത്യോണിസ് മുമ്പാകെ; വീണ്ടും അടിപൊളി ഗാനവുമായി നാദിർഷ; ഒരു യമണ്ടൻ പ്രേമകഥയിലെ 'പുണ്യാളൻ ഗാനവും സൂപ്പർഹിറ്റ്; ദുൽഖർ ചിത്രം 25 ന് റീലിസിന്

നീണ്ട ഇടവേളയ്ക്കു ശേഷം ദുൽഖര് സൽമാൻ മലയാളത്തിലേക്ക് തിരികെയെത്തുകയാണ് ഒരു യമണ്ടൻ പ്രേമകഥയിലൂടെ . ഒരു പെയിന്റിങ് തൊഴിലാളിയായി ദുൽഖർ എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. 'വന്ദിപ്പിൻ മാളോരെ അന്ത്യോണിസ് മുമ്പാകെ എന്ന് തുടങ്ങുന്ന നാദിർഷ ഒരുക്കിയ തട്ടുപൊളിപ്പൻ ഗാനം വീണ്ടും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഗാനത്തിന്റെ ഓഡിയോ പതിപ്പാണ് റിലീസ് ചെയ്തിരിക്കുന്നത്.

വിദ്യാധരൻ മാസ്റ്ററാണ് ഈ പുണ്യാളൻ ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷ ഈണം പകർന്നിരിക്കുന്നു.നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അമർ അക്‌ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ലോക്ക്‌ബസ്റ്ററുകൾ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ് ടീമാണ്. സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, ധർമ്മജൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്.

സംയുക്ത മേനോൻ, നിഖില വിമൽ എന്നിവർ നായികാ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം 25 ന് ആണ് റിലീസ്.ഓവർസീസ് റിലീസിന് വമ്പൻ തുകക്ക് വിറ്റു പോയിരിക്കുന്ന ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത് ഓവർസീസ് റീലീസിങിൽ മുൻപന്തിയിൽ നിൽക്കുന്ന ഒട്ടേറെ മികച്ച സിനിമകൾ നമ്മുക്ക് സമ്മാനിച്ച പ്ലെയ് ഫിലിംസ് ഓസ്‌ട്രേലിയും, വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ്.

 

Read more topics: # Oru Yamandan Premakadha,# new song,# hits
Oru Yamandan Premakadha new song ,hits

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES