Latest News

പെൺകുട്ടികളുടെ രക്ഷകനായ വിക്കിയായ സൗബിന് പിന്നാലെ സലിംകുമാറിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്ത്

Malayalilife
പെൺകുട്ടികളുടെ രക്ഷകനായ വിക്കിയായ സൗബിന് പിന്നാലെ സലിംകുമാറിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്ത്

ന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ ഓരോന്നായി അണിയറ പ്രവർത്തകർ റിലീസ് ചെയ്തു തുടങ്ങി. ചിത്രത്തിലെ സൗബിൻ ഷാഹിറിന്റെ ക്യാരക്ടർ പോസ്റ്ററാണ് ആദ്യം പുറത്തു വന്നിരുക്കുന്നത്. പിന്നാലെ സലിം കുമാറിന്റെ പോസ്റ്ററും എത്തി.

വിക്കി എന്നാണ് സൗബിന്റെ കഥാപാത്രത്തിന്റെ പേര്. എവിടെ പെൺകുട്ടികളുണ്ടോ അവിടെ ഒരു വിക്കിയുണ്ടാകുമെന്നാണ് സൗബിന്റെ കഥാപാത്രത്തിന് ദുൽഖർ നൽകുന്ന വിശേഷണം. തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ദുൽഖറാണ് പോസ്റ്റർ റിലീസ് ചെയ്തത്.സലിം കുമാർ അവതരിപ്പിക്കുന്ന മേസ്തിരി പാഞ്ചിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് രണ്ടാമതായി പുറത്തെത്തിയിരിക്കുന്നത്.

ചിത്രത്തിൽ ലല്ലു എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് ലല്ലുവെന്നാണ് ദുൽഖർ പറയുന്നത്.നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അമർ അക്‌ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ലോക്ക്‌ബസ്റ്ററുകൾ നമുക്ക് സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ് ടീം ആണ്.

സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, ധർമ്മജൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.നാദിർഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഏപ്രിൽ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

Oru Yamandan Premakadha poster released

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES