Latest News

"ഒരു വട്ടംകൂടി" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ഒരുപിടി യുവതാരങ്ങളുടെ സിനിമ; ഏറ്റെടുത്ത് ആരാധകർ

Malayalilife

ത്രീ ബെൽസ് ഇന്റർനാഷണൽ നിർമിച്ച്, പോൾ  വർഗീസ് കഥ എഴുതി, സാബു ജയിംസ് സംവിധാനം ചെയ്യുന്ന "ഒരുവട്ടം കൂടി " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ  പ്രശസ്ത സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയ ഒഫീഷ്യൽ പേജുകളിലൂടെ പ്രകാശനം ചെയ്തു.

ചിത്രത്തിൽ മനോജ് നന്ദം, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, സിബി തോമസ്,  ശരത് കോവിലകം, അമല റോസ് ഡോമിനിക്ക്, ഊർമ്മിള മഹന്ത തുടങ്ങിയർ  അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ്, ഗാനരചന  എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകനായ സാബു ജെയിംസ് ആണ്.

പ്രവീൺ ഇമ്മടി, സാം കടമ്മനിട്ട എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ആലാപനം കെ.എസ്. ചിത്ര, സുദീപ് കുമാർ. പശ്ചാത്തല സംഗീതം പ്രവീൺ ഇമ്മടി, സൗണ്ട് ഇഫക്ട് അരുൺ രാമവർമ്മ, സൗണ്ട് മിക്സിംഗ് അജിത്ത് എബ്രഹാം ജോർജ് . ഒരുവട്ടം കൂടി എന്ന ചിത്രം  സാഗ ഇന്റർനാഷണൽ  സെപ്റ്റംബർ 22ന് തീയറ്ററുകളിൽ   എത്തിക്കുന്നു. 

'Oru Vattam Koodi' movie first look poster released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES