വിവാഹം കഴിഞ്ഞ് നാലാം ദിവസം വിവാഹ മോചനത്തിന് ഒരുങ്ങുകയാണ് ഹോളിവുഡ് താരം നിക്കോളാസ് കേജ്. നിക്കോളാസിന്റെ നാലാം വിവാഹമോചനമാണിത്. കഴിഞ്ഞ ശനിയാഴ്ചയാണ് കാമുകി എറിക്കാ കൊയക്കയുമായി കേജ് വിവാഹതിനായത്. നടിയും മേക്കപ്പ് ആർട്ടിസ്റ്റുമായ എറിക്ക ശനിയാഴ് വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചു. എന്നാൽ ബുധനാഴ്ച കേജ് വിവാഹ മോചനത്തിനുള്ള അപേക്ഷ നൽകുകയായിരുന്നു. അടുത്ത വിവാഹം അടുത്ത് തന്നെയുണ്ടാകുമെന്നാണ് പാപ്പരാസികൾ പറയുന്നത്.
1995ൽ, 31ാം വയസിലായിരുന്നു നിക്കോളാസിന്റെ ആദ്യ വിവാഹം. അമേരിക്കൻ നടിയായ പട്രീഷ്യ അഖ്വറ്റെയായിരുന്നു ആദ്യ ഭാര്യ. 2001ൽ പട്രീഷ്യയുമായുള്ള ബന്ധം വേർപ്പെടുത്തിയ കേജ് 2002ൽ ഗായികയും ഗാനരചയിതാവുമായ ലിസ മേരിയെ വിവാഹം കഴിച്ചു. ഇവരുമായുള്ള ബന്ധം 2004 ൽ അവസാനിക്കുകയും ആ വർഷം തന്നെയായിരുന്നു ചലച്ചിത്ര താരം ആലിസ് കിമ്മിനെ വിവാഹം ചെയ്തതും. 2016ൽ ആ ബന്ധം വേർപിരിഞ്ഞു.