Latest News

സീറോയുടെ വമ്പന്‍ പരാജയം എന്നെ മാനസികമായി തളര്‍ത്തി; അടുത്ത സിനിമ ചെയ്യാനുള്ള എന്റെ ആവേശം നഷ്ടമായി; സീറോയുടെ പരാജയത്തില്‍ നിരാശനായി കിങ് ഖാന്‍

Malayalilife
സീറോയുടെ വമ്പന്‍ പരാജയം എന്നെ മാനസികമായി തളര്‍ത്തി; അടുത്ത സിനിമ ചെയ്യാനുള്ള എന്റെ ആവേശം നഷ്ടമായി; സീറോയുടെ പരാജയത്തില്‍ നിരാശനായി കിങ് ഖാന്‍

ബോളിവുഡിലെ കിങ് ഖാനിന്റേതിനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് സീറോ. ബിഗ്ബജറ്റിലൊരുക്കിയ ചിത്രം വലിയ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. ചിത്രം പരാജയപ്പെട്ടതോടെ ഷാരൂഖ് തീര്‍ത്തും നിരാശനായന്നൊണ് പുറത്തിറങ്ങിയ റിപ്പോര്‍ട്ട്. ഏറെ പ്രതീക്ഷിച്ച് റിലീസ് ചെയ്ത് പുറത്തിറങ്ങിയ ചിത്രം പരാജയപ്പെട്ടതോടെ അടുത്ത  സിനിമ ചെയ്യാനുള്ള ആവേശം നഷ്ടമായെന്നാണ് ഷാരൂഖിന്റെ വെളിപ്പെടുത്തല്‍. ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 

ഒരു സിനിമയ്ക്കു ശേഷം സാധാരണ രണ്ടുമൂന്നു മാസങ്ങള്‍ക്കുള്ളില്‍ അടുത്ത ചിത്രം തുടങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ സിനിമ ചെയ്യാന്‍ തോന്നുന്നില്ല. അതിനു പകരം, ധാരാളം സിനിമകള്‍ കാണാനും വായിക്കാനും കഥകള്‍ കേള്‍ക്കാനും കൂടുതല്‍ സമയം ചെലവഴിക്കാനാണ് തീരുമാനം. എന്റെ കുട്ടികളുടെ കോളേജ് പഠനം ഏകദേശം തീരാറായിരിക്കുന്നു. സുഹാന കോളജിലാണ്. ആര്യന് ഇനി ഒരു വര്‍ഷം കൂടിയുണ്ട്. കുടുംബത്തിനൊപ്പവും കുറച്ചു സമയം ചെലവഴിക്കണം ഷാരൂഖ് പറഞ്ഞു. അടുത്ത പ്രൊജക്ട് ജൂണില്‍ തുടങ്ങുമെന്നായിരുന്നു താരം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, അത് ഉണ്ടായേക്കില്ലെന്ന് ഷാരൂഖ് വ്യക്തമാക്കി. 

ഷാരൂഖ് ഖാന്റെ വമ്പന്‍ പ്രൊജക്ടുകളില്‍ ഒന്നായിരുന്നു സീറോ. കുള്ളനായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ ബജറ്റ് 200 കോടിയായിരുന്നു. എന്നാല്‍ 186 കോടി മാത്രമാണ് ബോക്‌സോഫീസില്‍ നിന്നും ചിത്രം നേടിയത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖിനൊപ്പം അനുഷ്‌ക ശര്‍മയും കത്രീന കെയ്ഫുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. വന്‍താരനിര ഉണ്ടായിട്ടും ചിത്രം തിയറ്ററില്‍ തകര്‍ന്നടിഞ്ഞു.

Read more topics: # zero movie flop sharuk khan
zero movie flop sharuk khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES