Latest News

ഓഫ് റോഡ് ഡ്രൈവിംഗില്‍ ലൈസന്‍സ് കരസ്ഥമാക്കാന്‍ ശ്രമിക്കുന്ന പെണ്‍കു്ട്ടികളുടെ കഥയുമായി സീറോ.8; ചിത്രീകരണം  ആരംഭിച്ചു

Malayalilife
 ഓഫ് റോഡ് ഡ്രൈവിംഗില്‍ ലൈസന്‍സ് കരസ്ഥമാക്കാന്‍ ശ്രമിക്കുന്ന പെണ്‍കു്ട്ടികളുടെ കഥയുമായി സീറോ.8; ചിത്രീകരണം  ആരംഭിച്ചു

മസോണ്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഏറെ ശ്രദ്ധേയമായ തേള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാഫി.എസ്.എസ്. ഹുസൈന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സീറോ.8 എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ പതിനാല് വ്യാഴാഴ്ച്ച തിരുവനന്തപുരത്താരം
ഭിച്ചു.

മണക്കാട് മാര്‍ക്കറ്റിലായിരുന്നു ചിത്രീകരണം.ജാഫര്‍ ഇടുക്കി .ജയകുമാര്‍, അരി സ്റ്റോ സുരേഷ് എന്നിവര്‍ പങ്കെടുക്കുന്ന രംഗത്തോടെയായിരുന്നു ചിത്രീകരണം ആരംഭിച്ചത്.
ഓഫ് റോഡ് ഡ്രൈവിംഗില്‍ ലൈസന്‍സ് കരസ്ഥമാക്കാന്‍ ശ്രമിക്കുന്ന രണ്ടു പെണ്‍കുട്ടികളേയും അവരുടെ രക്ഷകര്‍ത്താക്കളെയും പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.

പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ബൈജു സന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അപര്‍ണ്ണാജയശ്രീ, നന്ദനാ ജയമോദ് എന്നിവരാണ് നായികമാരാകുന്നത്.: കലാഭവന്‍ ഹനീഫ്, സാജു കൊടിയന്‍ സാജന്‍ പള്ളുരുത്തി, ടോണി,, ജീജാ സുരേഷ്, ഷിബുലാബന്‍, സിനി ഗണേഷ്, പ്രജുഷ, കാശ്മീരാ സുജീഷ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
അനീഷ് ചന്ദ്രയുടെ വരികള്‍ക്ക് പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ ഡെന്നിസ് ജോസഫ് ഈണം പകര്‍ന്നിരിക്കുന്നു.

ഛായാഗ്രഹണം - സോണി സുകുമാരന്‍.
എഡിറ്റിംഗ് - പ്രബുദ്ധ്: ബി.:
കലാസംവിധാനം -മനു' എസ്.പാല്‍.
പ്രൊഡക്ഷന്‍ മാനേജര്‍ - മധു വെളൈക്കടവ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.എന്‍.ആര്‍.ശിവന്‍.
വാഴൂര്‍ ജോസ്.
ഫോട്ടോ.എബിന്‍സെല്‍വ

Read more topics: # സീറോ.8
zero 8 movie shoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES