Latest News

കാത്തിരപ്പുകള്‍ക്കൊടുവില്‍ ദുല്‍ഖര്‍ സിനിമയുടെ പോസ്റ്ററെത്തി; യമണ്ടന്‍ പ്രേമകഥയുടെ തകര്‍പ്പന്‍ പോസ്റ്റര്‍ പുറത്തുവിട്ടത് ദുല്‍ഖര്‍തന്നെ; ഏറ്റെടുത്ത് ആരാധകരും 

Malayalilife
കാത്തിരപ്പുകള്‍ക്കൊടുവില്‍ ദുല്‍ഖര്‍ സിനിമയുടെ പോസ്റ്ററെത്തി; യമണ്ടന്‍ പ്രേമകഥയുടെ തകര്‍പ്പന്‍ പോസ്റ്റര്‍ പുറത്തുവിട്ടത് ദുല്‍ഖര്‍തന്നെ; ഏറ്റെടുത്ത് ആരാധകരും 

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടത്. 'ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ' എന്ന ടാഗ്‌ലൈനിലാണ് പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

നല്ലൊരു ഫെസ്റ്റിവല്‍ മൂവിയാണ് സിനിമ എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിര്‍, സലിം കുമാര്‍, വിഷ്ണു എന്നിവരെയും പോസ്റ്ററില്‍ കാണാം. നാല് പേരും നൃത്തം ചെയ്യുന്നതായാണ് പോസ്റ്ററില്‍

പുതുമുഖ സംവിധായകനായ ബി.സി നൗഫലാണ് 'ഒരു യമണ്ടന്‍ പ്രേമകഥ' സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സുഹൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്. പി. സുകുമാറാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ്, സി.ആര്‍. സലീം എന്നിവരാണ് നിര്‍മ്മാണം. ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത് നാദിര്‍ഷായാണ്.

Read more topics: # yamandan premakadha poster
yamandan premakadha poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES