Latest News

ബോളിവുഡ് ഫാഷന്‍ ലോകത്ത് ഗ്ലാമറസ് അവാര്‍ഡായ വോഗ് ബ്യൂട്ടി അവാര്‍ഡ് ദാന ചടങ്ങില്‍ മലൈക എത്തിയത് അതീവ ഗ്ലാമറസായി; വെള്ള ഗൗണണില്‍ അമിതമായി മേനി പ്രദര്‍ശനം നടത്തിയ നടിക്ക് നേരെ വിമര്‍ശനം; പിന്തുണയുമായി കാമുകന്‍ അര്‍ജുന്‍ കപൂറും; റെഡ് കാര്‍പ്പറ്റില്‍ താരങ്ങള്‍ എത്തിയത് ഹോട്ട് ലുക്കില്‍

Malayalilife
ബോളിവുഡ് ഫാഷന്‍ ലോകത്ത് ഗ്ലാമറസ് അവാര്‍ഡായ വോഗ് ബ്യൂട്ടി അവാര്‍ഡ് ദാന ചടങ്ങില്‍ മലൈക എത്തിയത് അതീവ ഗ്ലാമറസായി; വെള്ള ഗൗണണില്‍ അമിതമായി മേനി പ്രദര്‍ശനം നടത്തിയ നടിക്ക് നേരെ വിമര്‍ശനം; പിന്തുണയുമായി കാമുകന്‍ അര്‍ജുന്‍ കപൂറും; റെഡ് കാര്‍പ്പറ്റില്‍ താരങ്ങള്‍ എത്തിയത് ഹോട്ട് ലുക്കില്‍

ഴിഞ്ഞ ദിവസമാണ് ബോളിവുഡ് ഫാഷന്‍ ലോകത്തെ ഗ്ലാമറസ് അവാര്‍ഡുകളില്‍ ഒന്നായ വോഗ് ബ്യൂട്ടി അവാര്‍ഡ് വിതരണം ചെയ്തത്. വോഗ് അവാര്‍ഡ് 2019 പുരസ്‌കാര ചടങ്ങിലെ റെഡ് കാര്‍പെറ്റില്‍ ഫാഷന്‍ വിസ്മയം തീര്‍ത്ത് ആണ് ബോളിവുഡ് താരങ്ങള്‍ അണിനിരന്നത്. ആലിയ ഭട്ട്, മലൈക അറോറ, സാറ അലി ഖാന്‍ അടക്കം ഒട്ടേറെ താരങ്ങള്‍ റെഡ് കാര്‍പെറ്റിലെത്തി. മുംബൈയിലാണ് 10-ാമത് വോഗ് ബ്യൂട്ടി അവാര്‍ഡ് വിതരണം നടന്നത്. 

എന്നാല്‍ അവാര്‍ഡ് വിതരണച്ചടങ്ങില്‍ അതീവഗ്ലാമറസായി എത്തിയ മലൈക അറോറ്ക്ക് നേരെ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു. ഹൈസ്ലറ്റ് വെള്ള കോര്‍സെ? ഗൗണ്‍ അണിഞ്ഞാണ് മലൈക എത്തിയത്. സഹോദരി അമൃത അറോറയും മലൈകയ്‌ക്കൊപ്പം ഒപ്പമുണ്ടായിരുന്നു.എന്നാല്‍ മലൈക അറോറയുടെ വസ്ത്രധാരണത്തിനെതിരെ പതിവുപോലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി ആരാധകര്‍എത്തി. ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പിന്തുണയറിയിച്ചും ആരാധകര്‍ എത്തിയിട്ടുണ്ട്..

കാമുകനും നടനുമായ അര്‍ജുന്‍ കപൂറും മലൈകയ്ക്ക് പിന്തുണയുമായി എത്തി. മുപ്പത്തിമൂന്നുകാരനായ അര്‍ജുന്‍ കപൂറും നാല്പത്തിയഞ്ചുകാരിയായ അര്‍ജുന്‍ കപൂറും തമ്മിലുള്ള പ്രണയത്തിന്റെ പേരിലും വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്.

സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനുമായ അര്‍ബാസ് ഖാനായിരുന്നു മലൈകയുടെ മുന്‍ ഭര്‍ത്താവ്. 98ല്‍ വിവാഹിതരായ ഇരുവരും 2017ലാണ് വേര്‍പിരിയുന്നത്. ഈ ബന്ധത്തില്‍ 15 വയസുള്ള മകനുണ്ട്. അര്‍ജുനുമായുള്ള ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

രാകുല്‍ പ്രീത്, ആലിയ ഭട്ട്, സാറ അലി ഖാന്‍, കത്രീന കൈഫ്, ക്രിതി സനോന്‍, മാളവിക മോഹനന്‍, സണ്ണി ലിയോണ്‍, രാധിക ആപ്‌തേ തുടങ്ങിയവരുടെ ചിത്രങ്ങളും വൈറലായിട്ടുണ്ട്

Read more topics: # മലൈക അറോറ
vogue awards 2019 malaika arora

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES