ഗ്രേസ് ആന്റണിയെയും സ്വാസികയെയും ചേര്‍ത്തുനിറുത്തി ഷൈന്‍ ടോം ചാക്കോ . കമല്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. കമലിന്റെ ശിഷ്യനായ ഷൈന്‍ ടോം ചാക്കോ ആദ്യമായാണ് ഗുരുവിന്റെ ചിത്രത്തില്‍ നായകനാവുന്നത്.വിവേകാനന്ദന്റെ ജീവിതത്തിലൂടെ കടന്നു പോവുന്ന സ്ത്രീകളുടെയാണ് ചിത്രത്തിന്റെ യാത്ര.
മെറീന മൈക്കിള്‍, ജോണി ആന്റണി, മാല പാര്‍വതി, മഞ്ജു പിള്ള, നീന കുറുപ്പ്, സിദ്ധാര്‍ത്ഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, രമ്യ സുരേഷ് , സ്മിനു സിജോ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കമല്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം പ്രകാശ് വേലായുധന്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ഗാനങ്ങള്‍ ബി.കെ. ഹരിനാരായണന്‍. സംഗീതം ബിജി ബാല്‍. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് നിര്‍മ്മാണം.പി.ആര്‍. ഒ വാഴൂര്‍ ജോസ്.