മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന് ഏറെ ആരാധകരാണുള്ളത്. താരത്തിന്റെ പാത പിന്തുടര്‍ന്ന് മകന്‍ പ്രണവും അഭിനയത്തില്‍ മിന്നിതിളങ്ങുകയാണ് . എന്നാല്‍ അച്ഛന്റെ പേരും പ്രശസ്തിയും തങ്ങളുടെ ജീവിതത്തിലേക്ക് തെല്ലും എടുക്കാത്ത താരപുത്രിയാണ് വിസ്മയ മോഹന്‍ലാല്‍. ഇപ്പോഴിതാ വിസ്മയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഇന്‍സ്റ്റ?ഗ്രാമിലൂടെയാണ് മോഹന്‍ലാല്‍ മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പിറന്നാളാശംസകള്‍ നേര്‍ന്നത്. 'എന്റെ രാജകുമാരിക്ക് ജന്മദിനാശംസകള്‍' എന്നാണ് താരം കുറിച്ചത്.
താരങ്ങള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് മറുപടിയുമായി എത്തുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് വിസ്മയ. താന്‍ എഴുതിയ പുസ്തകങ്ങളെ കുറിച്ചും താന്‍ വരച്ച ചിത്രങ്ങളെ കുറിച്ചുമുള്ള വിശേഷങ്ങള്‍ വിസ്മയ ഇന്‍സ്റ്റ?ഗ്രാം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്
സൂര്യന് ചുറ്റും ഒരു വട്ടം കൂടി വലം വച്ചിരിക്കുന്നു എന്ന കുറിപ്പാണ് വിസ്മയ ജന്മദിനത്തില്‍ പങ്ക് വച്ചത്. ഒരുവട്ടം വലം വച്ചുവെങ്കിലും, മുഖത്തിന്റെ പൂര്‍ണരൂപമില്ല. പകുതി മാത്രം. അതിനൊപ്പം കൈകൊണ്ടു വരച്ച ഒരു ചിത്രവും.ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' അഥവാ നക്ഷത്ര ധൂളികള്‍ എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവായ വിസ്മയാ മോഹന്‍ലാല്‍ ആണ് ഈ ചിത്രത്തില്‍ കാണുന്നത്.
വിസ്മയ മോഹന്‍ലാല്‍ ഇംഗ്‌ളീഷില്‍ രചിച്ച കവിതാ സമാഹാരം മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരി റോസ്‌മേരിയാണ് ഈ പുസ്തകം 'നക്ഷത്രധൂളികള്‍' എന്ന പേരില്‍ തര്‍ജ്ജമ ചെയ്തത്