അഭിനയ രംഗത്ത് എന്നും സജീവമായ താരമാണ് ഹരീഷ് പേരടി. അതിനൊപ്പം സോഷ്യല്‍മീഡിയയില്‍ സജീവമായ താരംഅഭിപ്രായങ്ങള്‍ വെട്ടി തുറന്ന് പറയുന്ന വ്യക്തിയാണ്.അതുകൊണ്ട് തന്നെ നിരവധി വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. താരത്തിന്റെ പുതിയ വിശേഷം ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് .
രണ്ട് ആണ്‍ മക്കളാണ് താരത്തിനുള്ളത്. മൂത്ത മകന്‍ വിഷ്ണുവും ഇളയ മകന്‍ വൈദി പേരടിയും. മൂത്ത മകന്‍ വിഷ്ണു പേരടിയുടെ വിവാഹമാണ് ഇന്ന്.നാരായണന്‍കുട്ടി ഉഷ ദമ്പതിമാരുടെ ഏക മകള്‍ നയനയാണ് വിഷ്ണുവിന്റെ ജീവിത പങ്കാളി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 28 ന് കലൂരില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വലിയ ആഡംബരങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് വിവാഹ നിശ്ചയം നടന്നത്. ഇപ്പോഴിതാ വിവാഹ ദിവസം മകന് വേണ്ടി ചെണ്ട മേളങ്ങളും ആര്‍ഭാടങ്ങളും ഒരുക്കിയിരിക്കുകയാണ് ഹരീഷ് പേരടി.
ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമാണ് വരന്റെ വേഷം. വാടാര്‍മല്ലി കളറുള്ള സാരിയില്‍ മുല്ലപ്പൂ ചൂടി ആഭരണങ്ങള്‍ അണിഞ്ഞ് അതി സുന്ദരിയായാണ് വധു. വിശാലമായ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. ഇരുവരുടെയും പ്രണയ വിവാഹമാണ് . മകന്റെ വിവാഹത്തില്‍ മാസ്സ് ലുക്കിലാണ് അച്ഛന്‍ എത്തിയിരിക്കുന്നത് . നിരവധി ആരാധകരാണ് നവ ദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
കമ്പ്യൂട്ടര്‍ എന്‍ജിനീയറിം?ഗ് പൂര്‍ത്തിയാക്കിയവരാണ് വിഷ്ണുവും നയനയും. ഒരുമിച്ചായിരുന്നു ബിടെക് പഠനം. ആ സൗഹൃദം വിവാഹത്തില്‍ എത്തുകയായിരുന്നു. ബിടെക്കിനു ശേഷം യുകെയില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയ വിഷ്ണു ഇപ്പോള്‍, യൂണിപ്രോ എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്.വിവാഹ ശേഷം സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി വിരുന്നും ഉണ്ടാക്കുമെന്നാണ് വിവരം.
അതേസമയം, നിര്‍മ്മാണ രം?ഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ് ഹരീഷ് പേരടി ഇപ്പോള്‍. 'ദാസേട്ടന്റെ സൈക്കിള്‍' എന്നാണ് ചിത്രത്തിന്റെ പേര്. ഐസ് ഒരതി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നചിത്രം കൂടിയാണിത്. ചിത്രത്തില്‍ പേരടിയുടെ ഇളയ മകന്‍ വൈദി പേരടിയും അഭിനയിക്കുന്നുണ്ട്.