മേപ്പടിയാന്‍' സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ക്കുള്ള മറുപടിയാണെന്ന് സംവിധായകന്‍ വിഷ്ണു മോഹന്‍. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരമാണ് വിഷ്ണു മോഹന്‍ മേപ്പടിയാന്‍ ചിത്രത്തിലൂടെ നേടിയത്.
'മേപ്പടിയാന്‍ എന്ന സിനിമയെ മോശമെന്ന് ചിത്രീകരിക്കാന്‍ വലിയ രീതിയില്‍ ശ്രമം നടന്നു. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം അടക്കം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ അതുമായി ബന്ധപ്പെട്ട് കേട്ടു. എന്റെ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് സത്യം അറിയാം. ഡീഗ്രേഡിങ് വല്ലാതെ വേദനിപ്പിച്ചിരുന്നു' എന്നാണ് സംവിധായകന്‍ പറയുന്നത്.
അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാള സിനമ അഭിമാനകരമായ നേട്ടങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ പോലെ നിരവധി പുരസ്‌കാരങ്ങള്‍ ഇത്തവണയും കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. ഹോം, നായാട്ട്, മേപ്പടിയാന്‍, ആവാസ വ്യൂഹം അടക്കം എട്ട് ചിത്രങ്ങളാണ് മലയാളത്തിന് അഭിമാനമായി മാറിയത്. ഫീച്ചര്‍ നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായി എട്ട് പുരസ്‌കാരങ്ങള്‍ മലയാള സിനിമ സ്വന്തമാക്കി.