ദാദാ സാഹിബ് കഴിഞ്ഞിട്ട് നില്‍ക്കുമ്പോള്‍ മമ്മൂക്കയ്ക്ക് ഷാജി കൈലാസിന്റെ പടമായിരുന്നു അടുത്തത്; എന്നാല്‍ മോഹന്‍ലാലിന്റെ ഡേറ്റ് വന്നപ്പോള്‍ ഷാജി അങ്ങോട്ട് മാറി; മമ്മൂക്കയ്ക്ക് ദേഷ്യമായി; ദേഷ്യം വന്ന് മമ്മൂക്ക എന്നോട് ചോദിച്ചു വിനയന് പടം ചെയ്യാന്‍ പറ്റോ? രാക്ഷസരാജാവ് പിറന്ന കഥ പറഞ്ഞ വിനയന്‍

Malayalilife
topbanner
 ദാദാ സാഹിബ് കഴിഞ്ഞിട്ട് നില്‍ക്കുമ്പോള്‍ മമ്മൂക്കയ്ക്ക് ഷാജി കൈലാസിന്റെ പടമായിരുന്നു അടുത്തത്; എന്നാല്‍ മോഹന്‍ലാലിന്റെ ഡേറ്റ് വന്നപ്പോള്‍ ഷാജി അങ്ങോട്ട് മാറി; മമ്മൂക്കയ്ക്ക് ദേഷ്യമായി; ദേഷ്യം വന്ന് മമ്മൂക്ക എന്നോട് ചോദിച്ചു വിനയന് പടം ചെയ്യാന്‍ പറ്റോ? രാക്ഷസരാജാവ് പിറന്ന കഥ പറഞ്ഞ വിനയന്‍

രുകാലത്ത് മലയാള സിനിമയില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച സംവിധായകനാണ് വിനയന്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന മികച്ച സിനിമകളിലൊന്നായിരുന്നു രാക്ഷസരാജാവ്. 2001ലായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. രാമനാഥനെന്ന പോലീസ് കമ്മീഷണറുടെ വേഷത്തിലായിരുന്നു മമ്മൂട്ടി എത്തിയത്. പതിവില്‍ നിന്നും വേറിട്ട പോലീസ് വേഷം കൂടിയായിരുന്നു ഇത്. ഇപ്പോളിതാ ആ സിനിമ പിറക്കാനിടയായ സാഹചര്യം തുറന്ന് പറയുകയാണ് വിനയന്‍.

ഞാന്‍ സംവിധാനം ചെയ്ത ദാദാസാഹിബ് കഴിഞ്ഞിട്ട് മമ്മൂക്കയ്ക്ക് ഷാജി കൈലാസിന്റെ പടമായിരുന്നു അടുത്തത്. എന്നാല്‍ മോഹന്‍ലാലിന്റെ ഏതോ ഡേറ്റ് വന്നപ്പോള്‍ ഷാജി അങ്ങോട്ട് മാറി. മമ്മൂക്കയ്ക്ക് ദേഷ്യമായി. മമ്മൂക്ക എന്നോടു ചോദിച്ചു, വിനയന് അടുത്ത പടം ചെയ്യാന്‍ പറ്റുമോ? 
ആ സമയത്ത് കരുമാടിക്കുട്ടന്‍ നടക്കുവാണ്. മമ്മൂക്ക എന്റേല്‍ കഥയില്ല എന്ന് പറഞ്ഞപ്പോള്‍, താന്‍ വിചാരിച്ചാല്‍ കഥയുണ്ടാകും എന്ന മറുപടിയാണ് അദ്ദേഹം പറഞ്ഞത്. 

എനിക്കും അപ്പോള്‍ ഒരു വാശിയായി. ഓകെ മമ്മൂക്ക രണ്ട് ദിവസത്തിനകം ഞാന്‍ വരാമെന്ന് പറഞ്ഞു. ആ സമയത്ത് ആലുവ കൊലക്കേസ് കിടന്ന് കറങ്ങുന്ന സമയമാണ്. അവിടെ ചെന്ന് ഞാന്‍ 'രാക്ഷസരാജാവ്' എന്ന കഥ പറയുകയാണ്. കേട്ടപ്പോള്‍ മമ്മുക്കയ്ക്കും ത്രില്ലായി. അങ്ങനെ ആ സിനിമ ഉടന്‍ തുടങ്ങുകയായിരുന്നു. ദാദാസാഹിബ് കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍ രാക്ഷസരാജാവ് തുടങ്ങി.

രാക്ഷസരാമന്‍' എന്ന് പേരിട്ട് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അഴിമതിക്കാരനായ രാമനാഥന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥയായിരുന്നു അത്. പിന്നീട് ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാക്ഷസരാമന്‍ എന്ന പേര് രാക്ഷസരാജാവ് എന്ന് മാറ്റി.2001 ഓഗസ്റ്റ് 31നാണ് രാക്ഷസരാജാവ് റിലീസായത്. കടുത്ത പോരാട്ടമാണ് രാവണപ്രഭുവും രാക്ഷസരാജാവും തമ്മില്‍ നടന്നത്. രണ്ട് ചിത്രങ്ങളും വന്‍ വിജയം നേടുകയും ചെയ്തു.

vinayan says about behind story rakshasrajavu

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES