Latest News

ഈ ഇത് ഉണ്ടല്ലോ ഇത് അനുഭവിക്കാത്തോർക്ക് പറഞ്ഞാ മനസിലാവില്ല ഇത്; വീണ്ടും അദ്ധ്യാപക വേഷത്തിൽ ചിരിപ്പിച്ച് വിനയ് ഫോർട്ട്; തമാശ ടീസർ കാണാം

Malayalilife
ഈ ഇത് ഉണ്ടല്ലോ ഇത് അനുഭവിക്കാത്തോർക്ക് പറഞ്ഞാ മനസിലാവില്ല ഇത്; വീണ്ടും അദ്ധ്യാപക വേഷത്തിൽ ചിരിപ്പിച്ച് വിനയ് ഫോർട്ട്; തമാശ ടീസർ കാണാം

വിനയ് ഫോർട്ട് നായകനാകുന്ന പുതിയ സിനിമ തമാശ എന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.വിനയ് ഫോർട്ട് കോളേജ് അദ്ധ്യാപകനായി എത്തുന്ന ചിത്രത്തിൽ ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവർ നായികമാരായി എത്തുന്നു. രസകരമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. വിനയ് ഫോർട്ടിന്റെ കൗതുകം നിറഞ്ഞ മാനറിസങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 

പ്രേക്ഷകരെ ചിരിപ്പിച്ച പ്രേമത്തിലെ വിമൽസാർ എന്ന കഥാപാത്രത്തിന് ശേഷം കോളേജ് അദ്ധ്യാപകനായി വിനയ് ഫോർട്ട് വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്. കട്ടിമീശവച്ച് മലയാളം പഠിപ്പിക്കുന്ന ഒരു കോളജ് അദ്ധ്യാപകനായി വിനയ് ഫോർട്ട് എത്തുന്ന ടീസർ സോഷ്യൽ മീഡിയ വരവേറ്റുകഴിഞ്ഞു.

നവാഗതനായ അഷ്റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയിന്മെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് തമാശ. സംവിധായകരായ സമീർ താഹിർ, ലിജോ ജോസ് പെല്ലിശ്ശേരി, ഛായാഗ്രാഹകൻ ഷൈജു ഖാലിദ് , നടൻ ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് നിർമ്മാണ പങ്കാളികൾ.

Read more topics: # vinay fort thamasha movie
vinay fort thamasha movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES