മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുന്‍നിര സംവിധായകനാണ് വിജി തമ്പി.സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ ,നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, മറുപുറം, സൂര്യമാനസം തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി.
കഴിഞ്ഞ ദിവസമാണ് വിജി തമ്പിയുടെ മകള്‍ പാര്‍വ്വതി വിവാഹ ചടങ്ങുകള്‍ തിരുവനന്തപുരത്ത് നടന്നത്.അര്‍ജ്ജുന്‍ ജഗദീഷ് ആണ് വരന്‍. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹച്ചടങ്ങില്‍ മലയാളസിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു.മാത്രമല്ല വിവാഹവേദി പഴയകാല താരങ്ങളുടെ സംഗമമായി മാറി. ലാല്‍ ജോസ്, കെപിഎസി ലളിത, പ്രിയങ്ക നായര്‍, ചിപ്പി, ദേവന്‍, രണ്‍ജി പണിക്കര്‍, ജഗദീഷ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ ആശംസകളുമായി എത്തി.
നടന്‍ സുരേഷ് ഗോപി ചടങ്ങിനെത്തി സര്‍പ്രൈസ് എന്‍ട്രി നടത്തിയ വീഡിയോ ആണ് വൈറലാകുന്നത്. രാധികയ്‌ക്കൊപ്പമാണ് താരം എത്തിയത്.സുരേഷ് ഗോപിയും രാധികയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. അതിനാല്‍ താരത്തിന്റെ അപ്രതീക്ഷിത സാന്നിധ്യം വിജി തമ്പിക്കും അത്ഭുതമായി. നവദമ്പതിമാരെ അനുഗ്രഹിച്ച് ഫോട്ടോയും എടുത്താണ് താര ദമ്പതിമാര്‍ മടങ്ങിയത്. വിവാഹച്ചടങ്ങിന്റെ വീഡിയോയും ആരാധകര്‍ ആഘോഷമാക്കുകയാണ്.