വിജയ് നായകനായി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തിലെ ഗാനങ്ങളുടെ റൈറ്റ്‌സ് 28 കോടി രൂപയ്ക്ക് വിറ്റുപോയി എന്ന് റിപ്പോര്‍ട്ട്.കോളിവുഡിലെ ഉയര്‍ന്ന തുകയാണ് വിജയ് ചിത്രത്തിന് ലഭിച്ചത്. ഏത് കമ്പനിയാണ് പാട്ടുകളുടെ റൈറ്റ്‌സ് സ്വന്തമാക്കിയത് എന്ന് വെളിപ്പെടുത്തിയിട്ടില്ല. വിജയ് യും വെങ്കട് പ്രഭുവും ആദ്യമായാണ് ഒരുമിക്കുന്നത്.
വിജയ് അച്ഛനും മകനുമായാണ് ഗോട്ടില്‍ പ്രത്യക്ഷപ്പെടുന്നത്.ഡി.എജിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് വിജയ്യെ പ്രായം കുറഞ്ഞ ലുക്കില്‍ എത്തുന്നത്. സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവേശത്തിന് വിജയ് ഒരുങ്ങുന്നതിനാല്‍ ആരാധക ലോകം ഉറ്റുനോക്കുന്ന ചിത്രമാണ് ഗോട്ട്. ഗോട്ടിനുശേഷം ഒരു ചിത്രത്തില്‍ കൂടി വിജയ് അഭിനയിക്കും. തുടര്‍ന്ന് അഭിനയ ജീവിതം ഉപേക്ഷിക്കുമെന്നാണ് വിജയ് ആരാധകരെ അറിയിച്ചിട്ടുള്ളത്.
യുവന്‍ശങ്കര്‍ രാജയാണ് സംഗീതം. മീനാക്ഷി ചൗധരി ആണ് നായിക .ജയറാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കെ. ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ. സിദ്ധാര്‍ത്ഥാണ് ഛായാഗ്രഹണം.റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം ഗോട്ട് തിയേറ്രറുകളില്‍ എത്തും.