Latest News

നടന്‍ കിഷന്‍ ദാസ് വിവാഹിതനായി; സുചിത്ര കുമാറിനെ താലി ചാര്‍ത്തിയത് ചെന്നൈയിലെ ചടങ്ങില്‍; വിവാഹത്തില്‍ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും 

Malayalilife
 നടന്‍ കിഷന്‍ ദാസ് വിവാഹിതനായി; സുചിത്ര കുമാറിനെ താലി ചാര്‍ത്തിയത് ചെന്നൈയിലെ ചടങ്ങില്‍; വിവാഹത്തില്‍ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും 

നടന്‍ കിഷന്‍ ദാസ് വിവാഹിതനായി. സുചിത്ര കുമാര്‍ ആണ് വധു. ചെന്നൈയില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. കിഷന്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹാശംസകള്‍ നേരുന്നത്. 

മുതല്‍ നീ മുടിവും നീ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് കിഷന്‍ ശ്രദ്ധേയനാകുന്നത്. ഏറെ നാളുകളായി കിഷനും സുചിത്രയും തമ്മില്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഒരു യൂട്യൂബ് വ്ലോഗര്‍ കൂടിയാണ് കിഷന്‍. നേര്‍കൊണ്ട പാര്‍വൈ, സമന്വയം, സിംഗപ്പൂര്‍ സലൂണ്‍, തരുണം തുടങ്ങിയ ചിത്രങ്ങളിലും കിഷന്‍ അഭിനയിച്ചിട്ടുണ്ട്.

Read more topics: # കിഷന്‍ ദാസ്
actor kishen das marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES