വിജയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഗോട്ട്. വെങ്കട്ട് പ്രഭു ആണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് സിനിമയുടെ റിലീസ്. സിനിമയുടെ കഥാതന്തുവിനെ കുറിച്ച് ഇതുവരെ സൂചനകള്‍ ഒന്നും തന്നെ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും വന്നിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ കഥ എന്താണ് എന്ന ഒരു സൂചനയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
സിനിമ അടുത്തമാസം സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് റിലീസ് ചെയ്യുന്നത് എങ്കിലും ഇപ്പോള്‍ യുകെയില്‍ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. അവിടുത്തെ ഒരു സൈറ്റില്‍ സിനിമയുടെ പോസ്റ്ററിന്റെ താഴെ സിനിമയുടെ സിനോപ്‌സിസ്, അഥവാ കഥ തന്തു നല്‍കിയിട്ടുണ്ട്. ഇതുതന്നെ ആയിരിക്കും സിനിമയുടെ കഥ എന്നാണ് പലരും പ്രവചിക്കുന്നത്.
കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പ് മാസ്റ്റര്‍ എന്ന സിനിമയുടെ റിലീസിന് മുന്‍പും ബുക്കുമായി ഷോയില്‍ ഇതുപോലെ കഥയുടെ സിനോപ്‌സിസ് വന്നിരുന്നു. അതായിരിക്കും എല്ലാ സിനിമയുടെ യഥാര്‍ത്ഥ കഥ എന്ന പലരും പറഞ്ഞിരുന്നു എങ്കിലും അതുതന്നെയായിരുന്നു യഥാര്‍ത്ഥത്തില്‍ സിനിമയുടെ കഥ.
''അറിയപ്പെടാത്ത ഒരു ഭൂതകാലത്തിന്റെ നിഴല്‍ മെല്ലെ വെളിപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരു തീവ്രവാദ വിരുദ്ധ സംഘത്തിന്റെ വിശ്വാസ്യതയെ അത് ഉലയ്ക്കുകയും ചെയ്യുന്നു, അതിനെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മറവ് ചെയ്യപ്പെട്ട രഹസ്യങ്ങള്‍ വെളിച്ചത്തു വരുന്നതോടെയാണ് ഇത്'' - ഇതാണ് സിനിമയുടെ കഥാതന്തുവായി നല്‍കിയിട്ടുള്ളത്.
അതേസമയം സിനിമയില്‍ വിജയി രണ്ടു റോളില്‍ ആണ് എത്തുന്നത്. അച്ഛന്‍ കഥാപാത്രം ഒരു സ്‌പൈ ആയിട്ടായിരിക്കും എത്തുന്നത് എന്നും തെറ്റിദ്ധരിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്ന കഥാപാത്രം ആയിരിക്കും മകന്‍ വിജയി ചെയ്യുന്നത് എന്നുമാണ് ആരാധകര്‍ പ്രവചിക്കുന്നത്.