ഗായകന് വിജയ് യേശുദാസും നടി ദിവ്യ പിള്ളയുമായുള്ള പ്രണയവാര്‍ത്തകളാണ് ഇപ്പോള്‍ ഗോസിപ്പ് കോളത്തിലെ പുതിയ ചര്‍ച്ച.അടുത്തിടെയായി എല്ലാ ഫങ്ഷനിലും നടി ദിവ്യ പിള്ളയ്ക്കൊപ്പം വിജയ് യേശുദാസ് എത്തുന്നതാണ് ഗോസിപ്പിന് കാരണം. ഗോവിന്ദ് പത്മസൂര്യ-ഗോപിക അനില്‍ വിവാഹത്തിനും ദിവ്യ പിള്ളയുടെ കൈപിടിച്ചാണ് വിജയ് യേശുദാസ് എത്തിയത്.
കഴിഞ്ഞ ദിവസം ഒരു ഫാഷന്‍ ഷോയിലും വിജയ് പങ്കെടുത്തത് ദിവ്യ പിള്ളയ്ക്കൊപ്പമാണ്. അതോടെ ഇരുവരെയും ചേര്‍ത്തുവെച്ചുള്ള ആരാധകരുടെ സംശയങ്ങള്‍ വര്‍ധിച്ചു. നിരവധി പേരാണ് അത്തരത്തിലുള്ള കമന്റുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് താഴെ കുറിച്ചത്.
ഇക്കോ വോഗ് ദി ഫാഷന്‍ ഫെസ്റ്റിവലിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. നിരവധി സെലിബ്രിറ്റികള്‍ റാംപ് വാക്ക് ചെയ്ത ഒരു ഫാഷന്‍ ഫെസ്റ്റിവലായിരുന്നു ഇക്കോ വോ?ഗ് ദി ഫാഷന്‍ ഫെസ്റ്റിവല്‍ കറുത്ത ബാ?ഗി പാന്റും ബെനിയനും വെളുത്ത ഷര്‍ട്ടുമായിരുന്നു വിജയിയുടെ വേഷം. ?ഗൗണായിരുന്നു ദിവ്യ പിള്ളയുടെ വേഷം. റാംപിലേക്ക് കയറും മുമ്പ് ബാക്ക് സ്റ്റേജിലൂടെ ഇരുവരും കൈകോര്‍ത്ത് പിടിച്ച് നടന്നുനീങ്ങുന്ന വീഡിയോയാണ് പ്രണയഗാനങ്ങളുടെ അകമ്പടിയോടെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
മുപ്പത്തിയഞ്ചുകാരിയായ നടി ദിവ്യ പിള്ള അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. കള അടക്കമുള്ള സിനിമകളിലെ നായികയായിരുന്നു. ബ്രിട്ടീഷ് പൗരനായ ഒസാമ അല്‍ ബന്നയുമായി ദിവ്യ മുമ്പ് വിവാഹിതയായിരുന്നു. പിന്നീട് ആ ബന്ധം ഇരുവരും വേര്‍പിരിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യം ജോലി ചെയ്ത എമിറേറ്റ്സ് എയര്‍ലൈനില്‍ പ്രവൃത്തിക്കുന്ന സമയത്ത് തുടങ്ങിയ പരിചയമായിരുന്നു വിവാഹത്തില്‍ എത്തിച്ചത്. ദിവ്യയുടെ വിവാഹചിത്രങ്ങള്‍ ഒന്നും തന്നെ സോഷ്യല്‍മീഡിയയില്‍ എവിടെയും താരം പങ്കുവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിവാഹം, പ്രണയം എന്നിവയുമായി ബന്ധപ്പെട്ട് നടി പറഞ്ഞ കാര്യങ്ങള്‍ മാത്രമെ ആരാധകര്‍ക്കും അറിയു.