വില്ലന്‍ വേഷങ്ങളില്‍ പ്രകടനംെകാണ്ട് അമ്പരപ്പിക്കുന്ന താരമാണ് വിജയ് സേതുപതി. ഇപ്പോള്‍ ഷാരൂഖ് ഖാന്റെ വില്ലനായും താരമെത്തുമെന്ന വാര്‍ത്തകളാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ചിത്രമാണ് 'ജവാന്‍'. ഈ ചിത്രത്തിലേ വില്ലന്‍ വേഷത്തിലാണ് വിജയിയെ പരിഗണിക്കുന്നതെന്നാണ് സൂചന.
ആദ്യം ഈ വേഷത്തിനായി തെലുങ്ക് താരം റാണ ദഗ്ഗുപട്ടിയെ ആയിരുന്നു കാസ്റ്റ് ചെയ്തതിരുന്നത്. എന്നാല്‍ മറ്റ് സിനിമകളുടെ തിരക്കുകള്‍ മൂലം താരം പിന്മാറുകയായിരുന്നു.
പ്രമുഖ എന്റര്‍ടെയിന്‍മെന്റ് ട്രാക്കര്‍ കൗശിക് എല്‍.എമ്മിന്റെ ട്വീറ്റാണ് ആരാധകരെ ആവേശത്തിലാക്കിയ പുതിയ വാര്‍ത്ത പരക്കുന്നത്. ഏറെ തിരക്കുള്ള നടനായതിനാല്‍ വിജയ് സേതുപതിയുടെ ഡേറ്റിനായി ശ്രമിക്കുകയാണെന്നും ജവാനിവെ താരത്തിന്റെ സാന്നിധ്യം ഉടന്‍ ഔദ്യോഗികമായി അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുമെന്നുമാണ് വിവരങ്ങള്‍. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിജയ് സേതുപതിയും ഷാരൂഖ് ഖാനും ഒരുമിച്ചുള്ള പഴയ വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്.
റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ജവാന്‍ നിര്‍മിക്കുന്നത്. ജവാനില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്. സംവിധായകന്‍ അറ്റ്ലീയുടെയും നയന്‍താരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. ചിിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തില്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിജയ് നായകനായെത്തിയ തെരി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങളും ആര്യയെ കേന്ദ്ര കഥാപാത്രമായി രാജാ റാണിയും ഒരുക്കിയത് അറ്റ്‌ലീയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താന്‍' എന്ന ചിത്രമാണ് ഷാരൂഖിന്റെതായി പുറത്തിറങ്ങാനുള്‌ളത്