ആരാധകരോടുള്ള സ്നേഹം എപ്പോഴും ചേര്‍ത്തു നിര്‍ത്തുന്ന താരങ്ങളാണ് ദളപതി വിജയും വിജയ് സേതുപതിയും. തന്റെ ആരാധകര്‍ക്ക് കവിളില്‍ ചുംബനം നല്‍കിയാണ് സേതുപതി സ്നേഹം പ്രകടിപ്പിക്കുക. വിജയ്ക്ക് സ്നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്.
ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റര്‍'ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് വിജയ്ക്ക് സേതുപതി കവിളില്‍ മുത്തം നല്‍കുന്നത്. മാസ്റ്ററിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ജഗദീഷ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
മാസ്റ്ററില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതമൊരുക്കന്നത്. സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മാണം. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.