Latest News

പീരിഡസ് ആകുന്ന സയമത്ത് മൂഡ്സ്വീങ്സ് വരുന്നത് സാധാരണമാണ്; അതിനെ പറ്റിയും വലിയ ധാരണ ഇല്ലായിരുന്നു; പിന്നീടാണ് എന്റെ ഭാര്യയും ആ സമയങ്ങളില്‍ കുറച്ച് ടെറര്‍ ആണെന്ന് മനസിലാകുന്നത്; നയന്‍താരയെ കുറിച്ച് വിഘ്നേശ് ശിവന്‍ പങ്ക് വച്ചത്

Malayalilife
 പീരിഡസ് ആകുന്ന സയമത്ത് മൂഡ്സ്വീങ്സ് വരുന്നത് സാധാരണമാണ്; അതിനെ പറ്റിയും വലിയ ധാരണ ഇല്ലായിരുന്നു; പിന്നീടാണ് എന്റെ ഭാര്യയും ആ സമയങ്ങളില്‍ കുറച്ച് ടെറര്‍ ആണെന്ന് മനസിലാകുന്നത്; നയന്‍താരയെ കുറിച്ച് വിഘ്നേശ് ശിവന്‍ പങ്ക് വച്ചത്

തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികളായി മാറിക്കൊണ്ടിരിയ്ക്കുകയാണ് വിഘ്നേശ് ശിവനും നയന്‍താരയും. അഭിനയത്തിനൊപ്പം ബിസിനെസ്സ് രംഗത്തേക്ക് കൂടി ചുവട്വച്ച താരത്തിന്റെതായി നിരവധി പ്രോഡ്ക്ടുകളാണ് പുറത്തിറക്കുന്നത്.9 സ്‌കിന്‍ എന്ന പേരില്‍ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് തുടങ്ങിയിരിക്കുകയാണ് നയന്‍താരയും ഭര്‍ത്താവ് വിഘ്നേശ് ശിവനും. 

 ചര്‍മ്മസംരക്ഷണ ബ്രാന്‍ഡ് 9 സ്‌കിന്‍, സാനിറ്ററി നാപ്കിന്‍ ബ്രാന്‍ഡ് ഫെമി 9, സൂപ്പര്‍ഫുഡ് ബ്രാന്‍ഡായ ദി ഡിവൈന്‍ ഫുഡ് എന്നിവയാണ് ഇവരുടെ സംരംഭങ്ങള്‍. നിലവില്‍ ഓണലൈനിലും മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലുമായിട്ടാണ് വിപണി. ഇപ്പോള്‍ ബ്രാന്‍ഡ് ഫെമി 9 നെ കുറിച്ചാണ് വിഘ്നേശ് പറയുന്നത്

ഈ ബ്രാന്‍ഡിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ താരദമ്പതിമാര്‍ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഭര്‍ത്താവിന്റെ പിന്തുണയെ കുറിച്ചാണ് നയന്‍താര സംസാരിച്ചതെങ്കില്‍ ഭാര്യയില്‍ നിന്നും നേരിട്ടറിഞ്ഞ സംഭവങ്ങളെ പറ്റിയാണ് വിഘ്നേശ് സംസാരിച്ചത്.

ഗോമതി മാഡത്തിനെകാണുമ്പോള്‍ കൈയ്യില്‍ ഫെമി എന്ന് ടാറ്റൂ അടിച്ചിട്ട് ഉണ്ട്. കൈയ്യില്‍ വച്ചിരുന്ന കവറിലും ഇത് തന്നെ അടിചിച്ചിട്ടുണ്ട്. അപ്പോഴാണ് കാര്യത്തിന്റെ സീരിയസസ്‌നെസ്സ് മനസിലാക്കുന്നത്. നാപ്കിനെ കുറിച്ച് പറഞ്ഞപ്പോള്‍ പണ്ടത്തെ കാര്യമൊക്കെ ഓര്‍ത്തു. എന്റെ അമ്മയും അനിയത്തിയുമൊക്കെ എപ്പോഴും ഉപയോഗിക്കുന്ന സാധനമായിരുന്നു ഇത് . ഞാന്‍ തന്നെ ഒരുപാട് തവണ അത് വാങ്ങി കൊടുത്തിട്ടുണ്ട്. പക്ഷേ അതിന്റെ ഉള്ളില്‍ എന്താണെന്നോ എങ്ങനെയാണെന്നോ അറിയില്ലല്ലോ

അങ്ങനെ ഞാന്‍ ഗോമതി മാഡത്തി കൈയ്യില്‍ നിന്നും ഈ സാധനം വാങ്ങി നയന്‍സിനെ ഏല്‍പ്പിച്ചു. എന്തെങ്കിലും കണ്ട ഉടനെ നയന്‍സ് പരസ്യത്തിലൊന്നും അഭിനയിക്കില്ല. ഒരു വിഷയത്തെ കുറിച്ച് പുറത്ത് വന്ന് പറയണമെങ്കില്‍ അവളുടെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും ശരിയാണെന്ന് വ്യക്തമായതിന് ശേഷം മാത്രമായിരിക്കും അങ്ങനെ പറയുകഅങ്ങനെ അവള്‍ ആ പാഡ് ഉപയോഗിച്ച് തുടങ്ങി.

ആറ് എട്ടു മാസത്തോളം വേറെ ബ്രാന്‍ഡ് കൊണ്ട് വന്നെങ്കിലും ഇത് തന്നെയാണ് അവള്‍ ഉപയോഗിച്ചത്. അത് കഴിഞ്ഞിട്ട് അവള്‍ എന്നോട് പറഞ്ഞു സത്യമായിട്ടും ഇത് സൂപ്പറാണെന്ന്. അവള്‍ പറയുന്നത് എല്ലാം സത്യം ആണെന്ന് എനിക്ക് അറിയാം. സോഫ വില്‍ക്കുന്ന പയ്യന്‍മാര്‍ പറയുന്നത് പോലെ ഇത് ശരിക്കും നല്ലതാണെന്നാണ് നയന്‍ പറഞ്ഞത്. അങ്ങനെ എന്റെ വീട്ടിലെ എല്ലാവര്‍ക്കും, സുഹൃത്തുക്കള്‍ക്കും ടീം മേറ്റ്‌സിനും കൊടുത്തു. എല്ലാ പെണ്കുട്ടികളിലേക്കും ഇത് എത്തണം എന്നാണ് ഗോമതി മേഡം പറഞ്ഞത്.

ഫെമി 9 അങ്ങനെ ആണ് വന്നത്. ഒന്നരമാസത്തിന്റെ ഇടക്ക് നല്ലോണം വിറ്റുപോയി. ഇതില്‍ മൂഡ് സ്വിങ്‌സ് ഒക്കെ കുറയ്ക്കും എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പീരിഡസ് ആകുന്ന സയമത്ത് മൂഡ്സ്വീങ്സ് വരുന്നത് സാധാരണമാണ്. അതിനെ പറ്റിയും എനിക്ക് വലിയ ധാരണ ഇല്ലായിരുന്നു. പിന്നീടാണ് എന്റെ ഭാര്യയും ആ സമയങ്ങളില്‍ കുറച്ച് ടെറര്‍ ആണെന്ന് മനസിലാകുന്നത്. ഒന്ന് രണ്ട് ആഴ്ച കഴിയുമ്പോള്‍ നോര്‍മലാവും. വിഘ്നേശ് സദസ്സില്‍ ചിരി നിറക്കുന്നു

vignes shivan opens up about wife nayantharas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES