Latest News

എന്നെ തടിച്ചി എന്ന് വിളിക്കുന്നവരെ ഇംഗ്ലീഷില്‍ തെറിവിളിക്കാനാണ് എനിക്ക് തോന്നാറ്; എന്റെ ഹോര്‍മോണ്‍ മൂലമാണ് തടി കുറയാത്തത്; വ്യായാമം ചെയ്യണമെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയുമായി വിദ്യാ ബാലന്‍

Malayalilife
എന്നെ തടിച്ചി എന്ന് വിളിക്കുന്നവരെ ഇംഗ്ലീഷില്‍ തെറിവിളിക്കാനാണ് എനിക്ക് തോന്നാറ്; എന്റെ ഹോര്‍മോണ്‍ മൂലമാണ് തടി കുറയാത്തത്; വ്യായാമം ചെയ്യണമെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയുമായി വിദ്യാ ബാലന്‍

സൈസ് സീറോ ആയി ശരീരഭാരം നിലനിര്‍ത്തുന്ന ബോളിവുഡ് സുന്ദരിമാര്‍ക്കിടയില്‍ വ്യത്യസ്തയാണ് മലയാളി കൂടിയായ ബോളവുഡ് താരസുന്ദരി വിദ്യാബാലന്‍. അതുകൊണ്ട് തന്നെ വിദ്യ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ എന്നും വ്യത്യസ്തമായിരുന്നു. മറ്റു നടിമാര്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന കഥാപാത്രങ്ങള്‍ വിദ്യ ഏറ്റെടുത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഇത് വിദ്യയ്ക്ക് ഒരുപാട് പ്രേഷക പിന്തുണ നേടിക്കൊടുത്തിട്ടുണ്ട്.ഇതിനിടയില്‍ അമിതവണ്ണം മൂലം നിരവധി തവണ പരസ്യമായി ബോഡി ഷെയിമിങ്ങും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോളിതാ തടിച്ചി എന്ന് വിളിക്കുന്നവര്‍ക്കുള്ള മറുപടി നല്കിയിരിക്കുകയാണ് നടി.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ നേരിടുന്ന ഹോര്‍മോണ്‍ പ്രശ്നത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത അലസന്മാരാണെന്ന മുന്ധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഇത്തരം ചോദ്യങ്ങള്‍ തന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. ഞാന്‍എത്ര കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് അവര്‍ക്ക് അറിയാമോ. ഞാന്‍ എത്രമാത്രം വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്ന് അവര്‍ക്ക് ഊഹിക്കാന്‍് കഴിയുമോ? എന്നും വിദ്യ ചോദിക്കുന്നു.

എനിക്ക് ചെറുപ്പം മുതല്‍ ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ട്. ആളുകള്‍ തടി കുറയ്ക്കെന്ന് സമര്‍ദ്ദം ചെലുത്തുമ്‌ബോള്‍ ഈ പ്രശ്നം കൂടുകയല്ലാതെ കുറയാറില്ല. തടി കൂടുന്നത് കാണുമ്‌ബോള്‍ ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്. എന്നെക്കൊണ്ട് സാധിക്കാത്ത വ്യായാമം വരെ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുമ്‌ബോള്‍ കുറച്ചുകാലത്തേയ്ക്ക് ഹോര്‍മോണ്‍ പ്രശ്നം കുറയും, പക്ഷെ പൂര്‍വാധികം ശക്തിയോടെ തിരികെയെത്തും. അതോടെ തടി പിന്നെയും കൂടുമെന്ന് വിദ്യ പറയുന്നു.

മെലിയുന്ന അവസരത്തില്‍പ്പോലും തടികൂടുന്നതായി എനിക്കു തോന്നും. ഭാരം കുറഞ്ഞും കൂടിയും കുറഞ്ഞും കൂടിയുമിരുന്നു. ഏതാനും വര്‍ഷങ്ങള്‍ മുമ്ബുവരെ ഷൂട്ടിന്റെ സമയത്ത് മോണിറ്ററില്‍ എന്റെ സീന്‍ വരുമ്‌ബോള്‍ ഞാനതിലേക്ക് നോക്കില്ലായിരുന്നു. എങ്ങാനും അബദ്ധത്തില്‍ നോക്കിപ്പോയാല്‍ എന്റെ തടി കൂടി വരുന്നതായി എനിക്കു തോന്നുമായിരുന്നു.

വര്‍ക്കൗട്ടുകള്‍ എത്രത്തോളം ചെയ്തിട്ടും അത്രത്തോളം ശരീരഭാരം വര്‍ധിച്ച സമയങ്ങളും ഇതിനിടയിലുണ്ടായിട്ടുണ്ട്. തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത, അലസന്മാരാണെന്ന മുന്‍ധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഇത്തരം ചോദ്യങ്ങള്‍ എന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. അതുകൊണ്ടാണ് മുന്‍വിധിയോടെ എന്നെക്കുറിച്ച് സംസാരിക്കരുതെന്ന് ആളുകളോട് പറയാറുള്ളതും.

കൗമാരക്കാരായ ആളുകള് എന്നോട് ചോദിച്ചിട്ടുണ്ട് നിനക്ക് നല്ല സുന്ദരമായ മുഖമുണ്ട് എന്തുകൊണ്ട് പിന്നെ നീ തടി കുറയ്ക്കുന്നില്ല എന്ന്. അതു കേട്ട് ഞാന് പട്ടിണി കിടക്കും. ഭാരം കുറയ്ക്കാന് കഠിനമായ വ്യായാമങ്ങള് ചെയ്യും. അപ്പോള് ഹോര്മോണ് പ്രശ്നങ്ങള്‍ക്ക്അല്പം ശമനം ലഭിക്കും എന്നാല്‍വൈകാതെ രോഗം വീണ്ടും കൂടുമെന്ന് വിദ്യ പറയുന്നു.
എന്നെ കാണുമ്‌ബോള് എന്തു കൊണ്ട് വ്യായാമം ചെയ്യുന്നില്ല എന്ന് ചിലര് ചോദിക്കും. അവരെ ഇംഗ്ലീഷില് ഒരു ചീത്ത വാക്കു വിളിക്കാനാണ് എനിക്ക് തോന്നുന്നതെന്നും നടി പറയുന്നു.

Read more topics: # vidya balan about her fat
vidya balan about her fat

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES