Latest News

ബോംബെ ജയശ്രീക്കൊപ്പം പ്രണയഗാനം പാടി വീണ നന്ദകുമാര്‍; ശ്ലീവാച്ചന്റെ മാലാഖയുടെ പാട്ട് ഏറ്റെടുത്ത് ആരാധകരും; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം

Malayalilife
ബോംബെ ജയശ്രീക്കൊപ്പം പ്രണയഗാനം പാടി വീണ നന്ദകുമാര്‍; ശ്ലീവാച്ചന്റെ മാലാഖയുടെ പാട്ട് ഏറ്റെടുത്ത് ആരാധകരും; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം

ആസിഫ് അലി നായകനായെത്തിയ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് വീണ നന്ദകുമാര്‍. . മലയാളികളുടെ മനസ് അഭിനയത്തിലൂടെ കീഴടക്കിയ വീണ താന്‍ മറ്റൊരു മേഖലയിലും മികച്ചതാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. പ്രശസ്ത ഗായിക ബോംബെ ജയശ്രീക്കൊപ്പം പാട്ടുപാടിയാണ് വീണ തന്റെ ആരാധകരെ ഞെട്ടിച്ചത്.

ബോംബെ ജയശ്രീക്കൊപ്പം പാട്ടുപാടുന്ന വീണയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായികഴിഞ്ഞു.2001-ല്‍ തിയേറ്ററുകളിലെത്തിയ 'മിന്നലേ' എന്ന ചിത്രത്തിലെ 'വസീഗര' ഗാനമാണ് ഇരുവരും ചേര്‍ന്ന് മനോഹരമായി ആലപിക്കുന്നത്. സിനിമയില്‍ ബോംബെ ജയശ്രീയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. വീണയുടെ മുഖത്തേക്ക് നോക്കി ചെറുചിരിയോടെയാണ് ജയശ്രീ പാട്ട് പാടുന്നത്. ഇടയ്ക്ക് വീണയ്ക്ക് മാത്രമായി പാട്ട് വിട്ട് കൊടുക്കുന്നതും വീഡിയോയില്‍ കാണാം. പാട്ട് നന്നായിട്ടുണ്ട് എന്നു പറഞ്ഞ് വീണയെ ജയശ്രീ ചോര്‍ത്തുപിടിക്കുന്നുണ്ട് പാട്ടിനവസാനം.

വീണ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ബോംബെ ജയശ്രീക്കൊപ്പം പാടുന്ന വിഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. വസീഗര പാട്ടു കേട്ട ദിവസം മുതല്‍ ഇതുവരെ ബോംബെ ജയശ്രീയുടെ ആരാധികയാണ്. പാട്ടുപാടാന്‍ ആരെങ്കിലും പറഞ്ഞാല്‍ എന്നും പാടുന്നത് ഈ പാട്ടാണ്. ബോംബെ ജയശ്രീക്കൊപ്പം ഈ പാട്ടു പാടുന്നത് സ്വപ്നം കണ്ടിട്ടുണ്ട്. 19 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അത് യാഥാര്‍ത്ഥ്യമായി'  വിഡിയോ പങ്കുവെച്ചു കൊണ്ട് വീണ കുറിച്ചു.

veena nandakumar singing with bombay jayashri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES