Latest News

തീ ഒരു തരി മതി പെട്രോളാണെങ്കില്‍ പടര്‍ന്നു പന്തലിക്കാന്‍; വവ്വാലി'ല്‍ ലെവിന്‍ സൈമണ്‍ ജോസഫും; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

Malayalilife
 തീ ഒരു തരി മതി പെട്രോളാണെങ്കില്‍ പടര്‍ന്നു പന്തലിക്കാന്‍; വവ്വാലി'ല്‍ ലെവിന്‍ സൈമണ്‍ ജോസഫും; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

'വവ്വാല്‍' എന്ന ചിത്രത്തിന്റെ നാലാമത്തെ ബോഡിങ് ആണ് ലെവിന്‍ സൈമണ്‍ ജോസഫ് എന്ന യുവത്വം. ഈ ചിത്രത്തിലെ ആദ്യ മലയാളി സാനിധ്യവും ഇതാണ്.തീ ഒരു തരി മതി പെട്രോളാണെങ്കില്‍ പടര്‍ന്നു പന്തലിക്കാന്‍. ലെവിന്‍ സൈമണ്‍ ന്റെ എട്ടാമത്തെ ചിത്രമാണ് 'വവ്വാല്‍'. ഇത് വരെ കാണാത്ത,പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന 'ഒന്ന് ' അതെന്തായാലും ഇതില്‍ സംഭവിക്കും എന്ന ഉറപ്പിലാണ് എല്ലാരും ഉറ്റു നോക്കുന്നത്. ചിന്തകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന ആരൂഢം ഇത്തവണ മറകള്‍  നീക്കി പുറത്തു വരും എന്ന് വിശ്വസിക്കാം.  

എന്തായാലും ഇത് വരെയുള്ള എല്ലാ അപ്‌ഡേഷനും സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, സിനിമാ സ്‌നേഹികള്‍ക്കിടയിലും  വളരെയധികം ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട് എന്നത് തന്നെയാണ് വാസ്തവം.
ഓണ്‍ഡിമാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷഹ്മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'വവ്വാലി'ല്‍ മറ്റു  പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മനോജ് എം ജെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

സംഗീതം-ജോണ്‍സണ്‍ പീറ്റര്‍,എഡിറ്റര്‍-ഫാസില്‍ പി ഷാമോന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്,
സ്റ്റില്‍സ്-രാഹുല്‍ തങ്കച്ചന്‍,
പരസ്യകല-കോളിന്‍സ് ലിയോഫില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ആഷിഖ് ദില്‍ജിത്ത്.
താരനിര്‍ണ്ണയം പൂര്‍ത്തിയാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
പി ആര്‍ ഒ-എ എസ് ദിനേശ്.

vaval movie character poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES