Latest News

വാമികയുടെ രണ്ടു മാസം കേക്ക് മുറിച്ച് ആഘോഷിച്ച് താരങ്ങൾ; നമ്മുക്ക് സന്തോഷത്താലുള്ള രണ്ടു മാസം എന്ന് കുറിച്ചുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി അനുഷ്ക; വാമിക വിരാട് കോഹ്‌ലിക്ക് രണ്ടുമാസം

Malayalilife
വാമികയുടെ രണ്ടു മാസം കേക്ക് മുറിച്ച് ആഘോഷിച്ച് താരങ്ങൾ; നമ്മുക്ക് സന്തോഷത്താലുള്ള രണ്ടു മാസം എന്ന് കുറിച്ചുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി അനുഷ്ക; വാമിക വിരാട് കോഹ്‌ലിക്ക് രണ്ടുമാസം

ന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമാണ് വിരാട് കോഹ്ലി. അദ്ദേഹത്തിന്റെ ഭാര്യയാണ് ബോളിവുഡ് നടി അനുഷ്ക. മുംബൈയിലാണ് ഇപ്പോൾ ഇരുവരും താമാസം. ഇക്കഴിഞ്ഞ ജനുവരി 11നാണ് അനുഷ്‌ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വാമിക എന്നാണ് താരപുത്രിയ്ക്ക് അനുഷ്‌കയും വിരാടും പേരിട്ടത്. വിരാട് കോഹ്ലിക്കും അനുഷ്‌ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. 2017ലാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കോഹ്ലിയും അനുഷ്‌കയും വിവാഹിതരായത്.

സോഷ്യൽ മീഡിയയിൽ താരങ്ങളാണ് ഇരുവരും. അനുഷ്‌കയ്ക്കും വിരാടിനും പുറമെ ഇപ്പോള്‍ വാമികയുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തന്നെ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോള്ളോവെഴ്‌സുള്ള വ്യക്തി കൂടിയാണ് താരം. അടുത്തിടെയായിരുന്നു കുഞ്ഞിന്‌റെ ചിത്രം താരദമ്പതികള്‍ പുറത്തുവിട്ടത്. അതും സോഷ്യൽ മീഡിയ ആഘോഷമാക്കിയതാണ്. ഇപ്പോൾ കുഞ്ഞിന് രണ്ടു മാസം തികഞ്ഞതിന്റെ ആഘോഷമാണ് വൈറൽ. കേക്ക് മുറിച്ചാണ് വിരാടും അനുഷ്‌കയും ആഘോഷിച്ചത്. റെയിന്‍ബോ കേക്കിന്‌റെ ചിത്രം അനുഷ്‌ക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്. ഫോട്ടോയ്‌ക്കൊപ്പം സന്തോഷകരമായ രണ്ട് മാസമെന്നും അനുഷ്‌ക കുറിച്ചിരുന്നു. ഇങ്ങനെയാണ് ആരാധകർ അറിഞ്ഞത്. 

വിവാഹ ശേഷവും സിനിമകളില്‍ സജീവമായ താരമാണ് അനുഷ്‌ക ശര്‍മ്മ. അഭിനയത്തിനൊപ്പം നിര്‍മ്മാണ രംഗത്തും തുടക്കം കുറിച്ചിരുന്നു നടി. സിനിമാ ലോകവും ക്രിക്കറ്റ് ലോകവും ഒന്നടങ്കം ആഘോഷിച്ച താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. തുടര്‍ന്ന് നാല് വര്‍ഷം കഴിഞ്ഞാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തിയത്. കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയായ സമയത്ത് അനുഷ്‌ക പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.ഹിന്ദി ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയും മോഡലുമാണ് താരം. 2008-ൽ പുറത്തിറങ്ങിയ റബ് നെ ബനാ ദെ ജോഡി എന്ന സിനിമയിലെ നായികാ കഥാപാത്രമായിട്ടാണ് അനുഷ്ക ചലച്ചിത്രരംഗത്തെത്തിയത്. 

vamika virat kohli anushka sharma bollywood baby months

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES